|    Dec 9 Fri, 2016 5:29 am
FLASH NEWS

അകക്കണ്ണിന്റെ വെളിച്ചവുമായെത്തി ഓവറോള്‍ ചാംപ്യന്‍മാരായി

Published : 28th November 2016 | Posted By: SMR

ഷൊര്‍ണൂര്‍: അകക്കണ്ണിന്റെ വെളിച്ചത്തില്‍ മല്‍സരത്തിനെത്തി ട്രോഫിയുമായി മടങ്ങി. സ്‌പെഷ്യല്‍ സ്‌കൂള്‍ തല്‍സമയ നിര്‍മാണം, പ്രദര്‍ശനം എന്നീ വിഭാഗങ്ങളില്‍ കാഴ്ചയില്ലാത്തവര്‍ക്കായി നടന്ന മല്‍സരത്തില്‍ പങ്കെടുത്താണ് എറണാകുളം ജില്ലയിലെ ആലുവ കീഴ്മാടം സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡിലെ വിദ്യാര്‍ഥികള്‍ ഓവറോള്‍ ചാംപ്യന്‍മാരായത്.
6661 പോയിന്റാണ് ഇവര്‍ നേടിയത്. രണ്ട് ഒന്നാം സ്ഥാനം, രണ്ട് രണ്ടാം സ്ഥാനം, രണ്ട് മൂന്നാം സ്ഥാനം, 9 എ ഗ്രേഡ്, മൂന്ന് ബി ഗ്രേഡ് എന്നിവയാണ് നേടിയത്. സ്‌കൂളില്‍ നിന്ന് 12 കാഴ്ചയില്ലാത്ത കുട്ടികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. മല്‍സരം നേരത്തേ പൂര്‍ത്തിയാക്കി എല്ലാവരും മടങ്ങിയതിനാല്‍ രണ്ട് അധ്യാപകരും മൂന്നു വിദ്യാര്‍ഥികളുമാണ് ഫലപ്രഖ്യാപനത്തിനുശേഷം ട്രോഫി വാങ്ങാനായി ഉണ്ടായിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day