|    Oct 28 Fri, 2016 11:53 am
FLASH NEWS

അംഗീകാര നിറവില്‍ പാണ്ടിക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രം

Published : 18th October 2016 | Posted By: Abbasali tf

പാണ്ടിക്കാട്: ആരോഗ്യരംഗത്തെ സമഗ്ര മികവ് മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കാഷ് (കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) അക്രഡിറ്റേഷന്‍ പാണ്ടിക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ലഭിച്ചു.
സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണമേന്‍മയും സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച ചികില്‍സ ലഭ്യമാക്കുന്നതും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ജില്ലയില്‍നിന്ന് ആദ്യമായാണ് ഒരു സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം ഈ നേട്ടത്തിന് അര്‍ഹത നേടുന്നത്. 1986 ല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് 1998 ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറിയ ആരോഗ്യകേന്ദ്രം 2008 ല്‍ 24 മണിക്കൂറും ചികില്‍സയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തി. 2012 മുതല്‍ ആശുപത്രിയില്‍ ഘട്ടംഘട്ടമായി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് കാഷ് അക്രഡിറ്റേഷന്‍.
ആധുനിക രീതിയിലുള്ള കംപ്യൂട്ടര്‍വല്‍കൃത ടോക്കണ്‍ സിസ്റ്റം, അണുബാധ നിയന്ത്രണ സംവിധാനങ്ങള്‍, മാലിന്യനിര്‍മാര്‍ജനം, പ്രഥമ ശുശ്രൂഷ, ശുചിത്വ പരിപാലനം, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങിയ മേഖലകളില്‍ മികച്ച പരിശീലനം ജീവനക്കാര്‍ക്കായി നടപ്പാക്കി. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം പദ്ധതിയുടെ ക്വാളിറ്റി അഷ്വറന്‍സ് ടീമിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു പരിശീലനങ്ങളും നിരന്തരമായ വിലയിരുത്തലുകളും.
ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും സാധാരണക്കാര്‍ക്കായി നിര്‍ദേശം നല്‍കുന്നതിനായി ആശുപത്രിയുടെ ലേ ഔട്ട്, സൈനേജ് ബോര്‍ഡ് എന്നിവ സ്ഥാപിച്ചു.
ആശുപത്രിയുടെ പൂര്‍ണവിവരം അടങ്ങുന്ന മാര്‍ഗദര്‍ശികള്‍, രോഗികളുടെ അവകാശങ്ങളും കടമകളും വിശദമാക്കുന്ന സൈനേജ് ബോര്‍ഡുകള്‍, വിശ്രമസ്ഥലം, ശുദ്ധമായ കുടിവെള്ള സംവിധാനം, സേഫ്റ്റ്‌ബെല്‍റ്റോട് കൂടിയ വീല്‍ചെയര്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കായി സ്വകാര്യത ഉറപ്പാക്കുന്ന പ്രത്യേക മുറികള്‍, രോഗികള്‍ക്ക് ശരിയായ രീതിയിലുള്ള  രോഗി പരിചരണം, ചികില്‍സാ സൗകര്യങ്ങളുടെ സമയബന്ധിത ആവിഷ്‌കാരം, ആധുനിക രീതിയിലുള്ള എല്‍ബോ ടാപ്പുകള്‍, കൃത്യതയും സമയ നിഷഷ്ഠയും ഉറപ്പുവരുത്തുന്ന ആധുനിക ലാബ് സംവിധാനം, എല്ലാ രോഗനിര്‍ണ്ണയ ഉപകരണങ്ങളുടെയും സമയബന്ധിത കാലിബെറേഷന്‍ എന്നിവ പൂര്‍ത്തിയാക്കി. ആശുപത്രിയില്‍ എത്തുന്ന ഓരോ രോഗിക്കും കൃത്യമായ ചികില്‍സാനിര്‍ണയ സംവിധാനം, മരുന്നുകളുടെ കൃത്യമായ ഉപയോഗം ഉറപ്പാക്കുന്നതിനായി ഡ്രഗ്‌ഫോര്‍മുലറി, പേരിലും രൂപത്തിലും സാദൃശ്യമുള്ള മരുന്നുകളുടെ തരംതിരിച്ച ക്രമീകരണം, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്‌നറുകളിലെ മരുന്ന് ശേഖരണ സംവിധാനം, കേന്ദ്രസര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്ന ബയോ-മെഡിക്കല്‍ മാലിന്യനിര്‍മാര്‍ജന സംവിധാനം തുടങ്ങിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ ബഹുമതി.ാേ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day