|    Dec 11 Sun, 2016 7:21 pm
FLASH NEWS

അംഗപരിമിതരായ കുരുന്നുകളെ ചേര്‍ത്ത്പിടിച്ച് കൊച്ചി സിറ്റി പോലിസ്

Published : 19th November 2016 | Posted By: SMR

കൊച്ചി: അംഗപരിമിതരായ കുരുന്നുകളെ ചേര്‍ത്തുപിടിച്ച് കൊച്ചി സിറ്റി പോലിസ് മാതൃകയായി. തൃപ്പൂണിത്തുറ ആദര്‍ശ് വിദ്യാലയത്തിലെ എഴുപതോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരുമാണ് കൊച്ചി സിറ്റി പോലിസ് നല്‍കിയ വിരുന്നില്‍ പങ്കെടുത്തത്. ട്രാഫിക് വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്ത് കുടുംബസമേതം പങ്കെടുത്തത് ശ്രദ്ധേയമായി. ആദര്‍ശ് വിദ്യാലയത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പോലിസ് യൂനിഫോമിലെത്തിയ തന്നെ കണ്ട് വിദ്യാര്‍ഥികള്‍ ഭയപ്പെട്ടെന്നും വിദ്യാര്‍ഥികള്‍ പോലിസിനെ പേടിയാണെന്ന് അറിയിച്ചതായും ഐജി ശ്രീജിത്ത് പറഞ്ഞു. പോലിസുമായുള്ള അകലം കുറയ്ക്കുകയും വിദ്യാര്‍ഥികളി ല്‍ നിലനില്‍ക്കുന്ന പോലിസ് പേടി ഇല്ലാതാക്കുന്നതിനുമാണ്‌പോ ലിസിന്റെ നേതൃത്വത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചത്. ആദര്‍ശ് വിദ്യാലയത്തിലെ ഓട്ടിസം ഡൗണ്‍ സിന്‍ഡ്രോം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എം വി ദിനേശ്, ഡിസിപി അരുള്‍ ബി കൃഷ്ണ, എറണാകുളം അസി. കമ്മീഷണര്‍ കെ ലാല്‍ജി, സെന്‍ട്രല്‍ സിഐ എ അനന്തലാല്‍, സെന്‍ട്രല്‍ എസ്‌ഐ എസ് വിജയശങ്കര്‍ എന്നിവരടങ്ങിയ ഉദ്യോഗസ്ഥര്‍ കുട്ടികളുമായി സംവദിച്ചു. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെയും മറ്റു സ്‌റ്റേഷനുകളിലേയും വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ കുരുന്നുകളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റുന്നതിനായി മുന്നില്‍നിന്നു. സെന്‍ട്രല്‍ പോലിസ് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം പോലിസ് ഉദ്യോഗസ്ഥരുടേയും വിദ്യാര്‍ഥികളുടേയും കലാപരിപാടികള്‍ അരങ്ങേറി. ഐക്കണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവ് ആദര്‍ശ് സ്‌കൂളിലെ അജന്‍ സതീഷ് ഐജി, കമ്മീഷണര്‍, ഡിസിപി എന്നിവരുടെ കാരിക്കേച്ചര്‍ വരച്ച് സദസ്സിന്റെ കയ്യടിവാങ്ങി. സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ നന്ദഗോപന്‍ അവതരിപ്പിച്ച മാജിക് ഷോ വിദ്യാര്‍ഥികള്‍ മതിമറന്ന് ആഘോഷിച്ചു. സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍ തോക്കും തിരയും ലോക്കപ്പും കണ്ടാണ് മടങ്ങിയത്. ആദര്‍ശ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബിന്‍സി മാത്യു, സെന്റര്‍ ഫോര്‍ എംപവര്‍ ആന്റ് എന്റിച്ച്‌മെന്റ് ചെയര്‍മാന്‍ ഡോ. മേരി അനിത പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക