|    Sep 25 Tue, 2018 2:32 pm
FLASH NEWS

മോദി രാജ്യത്തെ ഒറ്റിക്കൊടുത്തെന്ന് മന്ത്രി എം എം മണി

Published : 26th January 2017 | Posted By: fsq

 

കട്ടപ്പന: നോട്ട് നിരോധനമെന്ന വിഢിത്തം കാട്ടിയ മോദി രാജ്യത്തെ ജനതയെ ഒറ്റുകൊടുക്കുകയായിരുന്നുവെന്ന് മന്ത്രി എം എം മണി പറഞ്ഞു. നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച പ്രധാനമന്ത്രിയെ വിചാരണ ചെയ്യല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എം മണി. സംഭവിച്ച തെറ്റ് തിരുത്താന്‍ തയ്യാറാകാത്ത ബിജെപി നേതൃത്വം ജനതയെ കബളിപ്പിക്കുകയാണ്. ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ ഭാഗമായി കുത്തക മുതലാളിത്ത ശക്തികള്‍ക്കുവേണ്ടിയാണ് മോഡി നോട്ട് നിരേധനം ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്ററി സമതിക്ക് മുമ്പില്‍ ഉത്തരം പറയാനാവാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നക്ഷത്രമെണ്ണുന്നു. അംബാനി ഉള്‍പ്പെടെയുള്ള വന്‍കിടക്കാരും ചില നടന്‍മാരുംം മാത്രമേ നോട്ടുനിരോധനത്തെ പിന്തുണച്ചത്. നിരോധനമെന്ന ഭ്രാന്തന്‍ നടപടിക്കെതിരെ ചെറുത്തുനില്‍പ്പും പ്രതിരോധവും ഉയര്‍ത്തുന്നത് ഇടതുപക്ഷം മാത്രമാണ്. എന്തെക്കെയോ സമരം നടത്തുമെന്ന പ്രഖ്യാപിച്ച കോണ്‍ഗ്രസും പ്രാദേശിക പാര്‍ടികളും പിന്നീട് പിന്‍മാറി. ജനകീയ വിചാരണയില്‍ ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍ അധ്യക്ഷനായി. വി ആര്‍ സജി ,സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജന്‍, പി എന്‍ വിജയന്‍, സി വി വര്‍ഗീസ്, കെ വി ശശി, വി വി മത്തായി, എസ് രാജേന്ദ്രന്‍ എംഎല്‍എ, എന്‍ ശിവരാജന്‍ എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss