|    Oct 18 Thu, 2018 1:46 am
FLASH NEWS

സംഘപരിവാര ഭീകരതയ്്‌ക്കെതിരേ പ്രതിഷേധ കൂട്ടായ്മ

Published : 12th September 2017 | Posted By: fsq

 

കൊച്ചി: സംഘപരിവാര ഭീകരതയ്്‌ക്കെതിരേ സിപിഎം എറണാകുളം ഏരിയ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ടൗണ്‍ഹാളിന് മുന്നില്‍ നടത്തിയ പ്രതിഷേധം പ്രഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നവരെ ജീവനാശം വരുത്തുമെന്നും അവര്‍ പ്രഖ്യാപിക്കുന്നു. ദീര്‍ഘദര്‍ശിത്വമുള്ള ഭരണഘടന ഉള്ളതുകൊണ്ടാണ് ഇന്ത്യ മതേതര രാഷ്ട്രമായി നിലകൊള്ളുന്നത്. ഭരണത്തില്‍ മതം ഇടപെടാന്‍ പാടില്ല. മതം വിശ്വസിക്കാനാണ് പഠിപ്പിക്കുന്നത്. ജനാധിപത്യം ചോദ്യം ചോദിക്കാനും. ഏറ്റവും വലിയ ശക്തി ജനങ്ങളുടെ ശബ്ദമാണെന്നും സാനുമാസ്റ്റര്‍ പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി പി എന്‍ സീനുലാല്‍, ജോണ്‍ പൊന്നന്‍, എം എന്‍ ഉണ്ണികൃഷ്ണന്‍, അനില്‍ പെരുമ്പളം, ജോഷി ഡോണ്‍ബോസ്‌കോ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss