|    Jul 28 Fri, 2017 8:29 am
Home   >  Todays Paper  >  Page 4  >  

വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി കോളജ് അധ്യാപകനും വിദ്യാര്‍ഥികളും പിടിയില്‍

Published : 29th September 2016 | Posted By: G.A.G

certificate-racket

ചെര്‍പ്പുളശ്ശേരി:
വ്യാജ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന പാരലല്‍ കോളജ് അധ്യാപകനും രണ്ട് വിദ്യാര്‍ഥികളും പോലിസ് പിടിയില്‍. പെരിന്തല്‍മണ്ണ കുന്നക്കാവ് കോലോത്തൊടി മുഹമ്മദ് അബ്ദുള്‍ മുബീന്‍ (27), വിദ്യാര്‍ഥികളായ തൃക്കടീരി കുറ്റിക്കോട് കൂളിയാട്ടില്‍ അര്‍ഫാസ് (20), പേങ്ങാട്ടിരി അംബേദ്കര്‍ കോളനിയില്‍ വടക്കേപുരക്കല്‍ വിജീഷ് (19) എന്നിവരാണ് പിടിയിലായത്. ചെര്‍പ്പുളശ്ശേരി സ്വകാര്യ കോളജില്‍ കൊമേഴ്‌സ് വിഭാഗം അധ്യാപകനാണ് മുഹമ്മദ് അബ്ദുള്‍ മുബീന്‍. മറ്റുള്ളവര്‍ ഇതേ കോളജിലെ വിദ്യാര്‍ഥികളുമാണ്.
ചൊവ്വാഴ്ച രാത്രിയില്‍ ചെര്‍പ്പുളശ്ശേരിയില്‍ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് സര്‍ട്ടിഫിക്കറ്റുകളുമായി ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മാരുതി കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍മാണ റാക്കറ്റുമായി ബന്ധമുള്ളതായി പോലിസ് കരുതുന്നു. ഇവരില്‍ നിന്ന് ഏതാണ്ട് എട്ടോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടി. ഓപണ്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളാണ് ഇവയെല്ലാം.
മഹാരാഷ്ട്ര പരീക്ഷാ ബോര്‍ഡിന്റെ പതിനെട്ടോളം സര്‍ട്ടിഫിക്കറ്റുകളുമായി ഐഡിയല്‍ കോളജില്‍ അഡ്മിഷന്‍ എടുത്ത പതിനെട്ടോളം കുട്ടികളെ ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കിയതായി കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇത്തരത്തില് 100ല്‍ കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചതായി വിവരം ലഭിച്ചു. ഒരു സര്‍ട്ടിഫിക്കറ്റിന് 15000 മുതല്‍ 28000 രൂപ വരെ ഈടാക്കിയിരുന്നതായും ഇവര്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.
വല്ലപ്പുഴയിലെ സ്വകാര്യ കോളജില്‍ ഹാള്‍ടിക്കറ്റ് പോലും ഇല്ലാതെയാണ് പരീക്ഷ നടത്തിയതായി കാണിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതെന്ന് പോലിസ് പറയുന്നു

 

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക