|    Oct 23 Tue, 2018 12:24 pm
FLASH NEWS

വ്യാജപാസ്‌പോര്‍ട്ട് കേസ് : പോസ്റ്റ്മാന്‍ അറസ്റ്റില്‍

Published : 12th September 2017 | Posted By: fsq

 

കാസര്‍കോട്: വ്യാജപാസ്‌പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് പോസ്റ്റ്മാനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കൊളവയല്‍ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാന്‍ എം വി ബാല(45)നെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജപാസ്‌പോര്‍ട്ട് കേസ് അടുത്തകാലത്തായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റ്മാനെ അറസ്റ്റ് ചെയ്തത്. വ്യാജമായി സംഘടിപ്പിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ പാസ്‌പോര്‍ട്ട് സംഘത്തിന് കൈമാറിയതിനാണ് ഇയാള്‍ക്കെതിരെ കേസ്. വ്യാജ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് നൂറോളം കേസുകളാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. അറസ്റ്റിലായ ബാലനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) റിമാന്റ്് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss