|    Oct 23 Tue, 2018 9:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് : കെ സുരേന്ദ്രന് കോടതിയുടെ രൂക്ഷവിമര്‍ശനം

Published : 19th September 2017 | Posted By: fsq

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് യുഡിഎഫിലെ പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി വിജയിച്ചതിനെ ചോദ്യംചെയ്ത് എതിര്‍ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസില്‍ ആറുപേര്‍ക്ക് ഹൈക്കോടതി വാറന്റ് അയച്ചു. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് റിഷാദ്, മുഹമ്മദ് നിയാസ്, ഉപ്പള സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, അബ്ദുല്‍ അസീസ്, എസ് എം ഖലീല്‍, കുമ്പളയിലെ അഹമ്മദ് റാഫി എന്നിവര്‍ക്കാണ് സമന്‍സ് കൈപറ്റിയിട്ടും കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് വാറന്റ് അയച്ചത്. കേസില്‍ ഇതിനകം 175 പേരെ കോടതി നേരിട്ട് വിസ്തരിച്ചു. 11 പേരെ സാക്ഷി വിസ്താരത്തില്‍ നിന്നും ഒഴിവാക്കി. 259 സാക്ഷികളുടെ പട്ടികയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി കോടതിയില്‍ ന ല്‍കിയിരുന്നത്. യഥാസമയം സാക്ഷികളെ ഹാജരാക്കാത്തതിനും പ്രവാസികളെ കോടതിയില്‍ കൊണ്ടുവരുന്നതിനുള്ള വിമാനചാര്‍ജ് കെട്ടിവയ്ക്കാത്തതിലും കെ സുരേന്ദ്രനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇന്ന് ഇതില്‍ വിശദീകരണം നല്‍കാനും കോടതി നിര്‍ദേശം നല്‍കി. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണെന്നും കോടതി നിരീക്ഷിച്ചു. 89 വോട്ടുകള്‍ക്കാണ് പി ബി അബ്ദുര്‍റസാഖ് തിരഞ്ഞെടുക്കപ്പെട്ടത്. കള്ളവോട്ടും പരേതാത്മാക്കളുടെ വോട്ടും ചെയ്താണ് വിജയിച്ചതെന്നാണ് എതിര്‍സ്ഥാനാര്‍ഥിയുടെ ആരോപണം. മരിച്ചവരുടേതെന്ന പേരില്‍  ലിസ്റ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇതില്‍ ഭൂരിഭാഗം പേരും തങ്ങള്‍ ജീവനോടെയാണെന്നും സ്വയം വോട്ട് ചെയ്തതാണെന്നും കോടതിയില്‍ നേരിട്ടെത്തി ബോധ്യപ്പെടുത്തിയിരുന്നു. വിചാരണ 27ലേക്ക് മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss