|    Oct 23 Mon, 2017 1:01 am
Home   >  National   >  

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് പീഡിപ്പിച്ചതായി ഗവേഷക വിദ്യാര്‍ത്ഥിനി

Published : 22nd August 2016 | Posted By: mi.ptk

jnu

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് തന്നെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി ഗവേഷക വിദ്യാര്‍ത്ഥിനി. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(എഐഎസ്എ) സംഘടന മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അന്‍മോല്‍ രതന്‍(29) തനിയ്ക്ക് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കിയത്. ഒരു സിനിമയുടെ സിഡി ആവശ്യമുണ്ടെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനി തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ സിഡി തന്റെ കൈവശമുണ്ടെന്ന് പറഞ്ഞാണ് അന്‍മോല്‍ ഹോസ്റ്റലിലെത്തിയത്.
മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ഈ വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാര്‍ത്ഥിനി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, ലൈംഗിക അതിക്രമണത്തില്‍ ആരോപണം നേരിടുന്ന അന്‍മോല്‍ രതനെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി എഐഎസ്എ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പരാതിക്കാരിയായ  വിദ്യാര്‍ത്ഥിനിയ്ക്ക് നീതി കിട്ടാന്‍ ആവശ്യമായ എല്ലാ സഹായവും ചെയ്ത് നല്‍കുമെന്നും എഐഎസ്എ നേതാവ് അഷുതോഷ് കുമാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക