|    Dec 13 Thu, 2018 7:32 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാഴ്ചാവൈകല്യം: പുതിയ സംവിധാനവുമായി സൗദി വിദ്യാര്‍ഥിനി 

Published : 1st June 2018 | Posted By: kasim kzm

റിയാദ്: കാഴ്ചയ്ക്കു വെല്ലുവിളി നേരിടുന്നവര്‍ക്ക് വായന എളുപ്പത്തില്‍ സാധ്യമാക്കുന്ന പുതിയ സ്പര്‍ശന എഴുത്തു സംവിധാനവുമായി സൗദി വിദ്യാര്‍ഥിനി. ദഹ്‌റാനിലെ സെക്കന്‍ഡറി വിദ്യാര്‍ഥിനി താല അബുന്നജയാണ് ചരിത്രപരമായ കണ്ടുപിടിത്തത്തിലൂടെ രാജ്യത്തിന്റെ ഓമനയായത്.
സ്‌കൂള്‍ പഠനം തുടങ്ങുന്ന കാലത്തു തന്നെയാണ് കാഴ്ചശക്തിയില്ലാത്തവരുടെ ലോകവുമായി ഈ 14കാരിയുടെ ബന്ധം ആരംഭിക്കുന്നത്. ബ്രെയില്‍ ഉപയോഗിച്ചു വായിക്കുന്നതില്‍ അന്ധയായ തന്റെ സ്‌നേഹിത പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് താല മറ്റൊരു വഴി ചിന്തിക്കുന്നത്. അന്ധരെ ബാഹ്യലോകവുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിനു സഹായിക്കുന്ന പുതിയ ഭാഷ കണ്ടെത്തുന്നതിന് താല മറ്റാരുടെ സഹായവും തേടിയില്ലെന്നതാണ് മറ്റൊരു സവിശേഷത.
അന്ധന്മാര്‍ക്കുള്ള തന്റെ പുതിയ സംവിധാനത്തിന് ഇന്റര്‍നാഷനല്‍ സോഷ്യല്‍ ആന്റ് ബിഹേവിയറല്‍ സയന്‍സിന്റെ മൂന്നാം സമ്മാനം ലഭിച്ചത് വലിയ അംഗീകാരമായി ഈ മിടുക്കി കാണുന്നു. ഈ വര്‍ഷം അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ പ്രത്യേക പുരസ്‌കാരവും താലയെ തേടിയെത്തി. അറബിഭാഷയിലെ 28 അക്ഷരങ്ങള്‍ക്കും പ്രത്യേകം രൂപം നല്‍കിയുള്ള ലിപിയാണ് താല വികസിപ്പിച്ചത്. അക്ഷരങ്ങളെ മൂന്നു ഗ്രൂപ്പുകളായി പുതിയ ഭാഷയില്‍ വിഭജിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിനും പ്രത്യേകം പാറ്റേണ്‍ നല്‍കിയുള്ള രീതി അന്ധര്‍ക്ക് പെട്ടെന്ന് വാക്കുകള്‍ വായിച്ചെടുക്കുന്നതിന് സാധ്യമാക്കുമെന്ന് താല അബുന്നജ വിശദീകരിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss