|    Jun 24 Sat, 2017 9:17 am
FLASH NEWS

ീബി സോണ്‍ ഫുട്്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ; എംഇഎസ് മമ്പാട് കിരീടം നിലനിര്‍ത്തി

Published : 1st November 2016 | Posted By: SMR

മഞ്ചേരി:  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി സോണ്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മമ്പാട് എംഇഎസ് കോളജ് ജേതാക്കളായി. ഫൈനലില്‍ ബദ്ധവൈരികളായ മഞ്ചേരി എന്‍എസ്എസ് കോളജിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് മമ്പാട് ചാംപ്യന്‍പട്ടം നിലനിര്‍ത്തിയത്. വിജയികള്‍ക്കുവേണ്ടി 11ാം നമ്പര്‍ താരം അഖില്‍ 24ാം മിനിറ്റില്‍ ഗോള്‍ നേടി. സമനിലയ്ക്കുവേണ്ടി എന്‍എസ്എസ് പൊരുതിയെങ്കിലും ഗോള്‍കീപ്പറും പ്രതിരോധ നിരയും തടസ്സമായി. മൂന്നാം സ്ഥാനത്തിനുവേണ്ടി നടന്ന മല്‍സരത്തില്‍ അരീക്കോട് സുല്ലമുസ്സലാം കോളജ് വിജയിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എംഇഎസ് കോളജ് വളാഞ്ചേരിയെയാണു തോല്‍പിച്ചത്. 22ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്റര്‍സോണ്‍ ചാംപ്യന്‍ഷിപ്പില്‍ സെമിയിലെത്തിയ നാലു ടീമുകളും മല്‍സരിക്കും. എന്‍എസ്എസ് മഞ്ചേരിയാണു നിലവിലെ ഇന്റര്‍സോണ്‍ ചാംപ്യന്‍മാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക