|    Nov 16 Fri, 2018 5:21 am
FLASH NEWS
Home   >  News now   >  

ഹൗസ് ഫുള്‍ ആയ വാട്‌സപ്പ് ഗ്രൂപ്പില്‍ ചേരണോ, വഴിയുണ്ട്

Published : 3rd August 2018 | Posted By: G.A.G

വാട്‌സപ്പ് ഗ്രൂപ്പുകള്‍ വഴിയും ഫേസ്ബുക്ക് വഴിയുമൊക്കെ നമുക്ക് താല്‍പര്യമുള്ള പല വാട്‌സപ് ഗ്രൂപ്പുകളുടെയും ഇന്‍വിറ്റേഷന്‍ ലിങ്ക് കിട്ടാറുണ്ട്. എന്നാല്‍ ആവേശത്തോടെ ജോയിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ പലപ്പോഴും ഗ്രൂപ്പ് നിറഞ്ഞതിനാല്‍ പ്രവേശനം നിഷേധിക്കപ്പെടും. ആളു നിറഞ്ഞെങ്കില്‍ പിന്നെ ഇവര്‍ എന്തിനാണ് ഗ്രൂപ്പ് ലിങ്ക് ഷെയര്‍ ചെയ്യുന്നത് എന്ന് മനസില്‍ പറഞ്ഞുകൊണ്ട് ശ്രമം ഉപേക്ഷിക്കുകയാണ് പലരുടെയും പതിവ്.
എന്നാല്‍ ഇതാ ഇത്തരം ഗ്രൂപ്പുകളില്‍ ചേരാന്‍ ഒരു മാര്‍ഗം-വലിയ ആനക്കാര്യമൊന്നുമല്ല, പലര്‍ക്കും അറിയാമായിരിക്കും, എങ്കിലും അറിയാത്തവര്‍ക്ക് ഉപകാരപ്പെടും എന്ന മുഖവുരയോടെ :

സംഗതി ഇത്രയേയുള്ളൂ : ഗ്രൂപ്പ് ലിങ്ക് ഭദ്രമായി സൂക്ഷിക്കുക. ഇതിനായി അധികം ചാറ്റ് ചെയ്യാത്ത ഏതെങ്കിലും സുഹൃത്തുക്കള്‍ക്കോ അധികം സന്ദേശങ്ങളൊന്നും വരാത്ത ഗ്രൂപ്പുകളിലേക്കോ ഷെയര്‍ ചെയ്യുക. പിന്നീട് തിരയുമ്പോള്‍ പെട്ടെന്ന് കിട്ടുവാന്‍ വേണ്ടിയാണിത്. ഇങ്ങിനെ ഷെയര്‍ ചെയ്ത് സൂക്ഷിക്കുന്ന ലിങ്ക്് ഇടക്കിടെ തുറന്നു നോക്കുക. ഗ്രൂപ്പുകളില്‍ ആളുകള്‍ ചേരുന്നത് പോലെത്തന്നെ ഇറങ്ങുകയും ചെയ്യുന്നുണ്ടാകും എന്നോര്‍ക്കുക. ഓരോ മണിക്കൂറിലോ ഓരോ അര മണിക്കൂര്‍ കൂടുമ്പോഴോ ഇങ്ങിനെ കയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുക. ആരെങ്കിലും ഒരാള്‍ ലെഫ്റ്റ് അടിച്ചാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു- നൈസായി കയറിപ്പറ്റാം. എത്ര തിരക്കേറിയ ഗ്രൂപ്പാണെങ്കിലും ഒരു ദിവസത്തിനകം കയറിക്കൂടാന്‍ പറ്റുമെന്ന്്് അനുഭവസ്ഥര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss