ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു; പാപ മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രം
Published : 15th June 2016 | Posted By: SMR
തിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള സമാപിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
മികച്ച കാംപസ് ചിത്രത്തിനുള്ള പുരസ്കാരം കെ ആര് നാരായണന് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സിലെ അജയ് ആന്റണി ആലുങ്കല്‍ സംവിധാനം ചെയ്ത തിലക് സ്വന്തമാക്കി. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം അഭിജിത് കൃഷ്ണ സംവിധാനം ചെയ്ത യൂഫോറിയ സ്വന്തമാക്കി.
മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രത്തിനുള്ള 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സിദ്ധാര്‍ഥ് ചൗഹാന് സംവിധാനം ചെയ്ത പാപ നേടി. ഷോര്‍ട്ട് ഫിലിം വിഭാഗത്തിലെ പ്രത്യേക ജൂറി പരാമര്‍ശത്തിന് ജിഷ്ണു ശ്രീകണ്ഠന് സംവിധാനം ചെയ്ത ദര്‍ബേഗുജേയും ജുങ് ഹ്യുങ് കിം സംവിധാനം ചെയ്ത ഡാഡി ഗ്രാന്‍ഡ്പാ ആന്റ് മൈ ലേഡിയും അര്‍ഹമായി.
മികച്ച ലോങ് ഡോക്യുമെന്ററിയായി ചന്ദ്രശേഖര്‍ റെഡ്ഡി സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച കല്ക്കരിപ്പാടങ്ങളിലെ തൊഴിലാളികളുടെ കഥ പറഞ്ഞ ഫയര്‍ ഫളൈസ് ഇന്‍ ദ ആബിസ് അര്‍ഹമായി. മികച്ച ഹ്രസ്വ ഡോക്യുമെന്ററിയായി ബിജു ടോപോ സംവിധാനം ചെയ്ത ഹണ്ട് അര്‍ഹമായപ്പോള്‍ മികച്ച ഛായാഗ്രാഹകനുള്ള 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരത്തിന് സ്ലീപിങ് സിറ്റീസിന്റെ ഛായാഗ്രാഹകരായ ഷൗനക് സെന്നും സലീംഖാനും നേടി.
ലോങ് ഡോക്യുമെന്ററി വിഭാഗത്തിന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിന് 50,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
ലോങ് ഡോക്യുമെന്ററി വിഭാഗത്തിലെ പ്രത്യേക ജൂറി പുരസ്കാരത്തിന് സ്റ്റാന്സിന് ഡോര്‍ജെ സംവിധാനം ചെയ്ത ഷെപ്പേഡ്സ് ഓഫ് ദ ഗ്ലേസിയേഴ്സും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലെ പ്രത്യേക ജൂറി പരാമര്‍ശത്തിന് ഹാര്‍ദിക് മെഹ്ത സംവിധാനം ചെയ്ത ഫെയ്മസ് ഇന്‍ അഹ്മദാബാദും അര്‍ഹമായി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.