|    Jul 23 Mon, 2018 7:24 am

ഹ്രസ്വചിത്ര സംവിധായകരെ പ്രോല്‍സാഹിപ്പിക്കാന്‍ ഇടപെടലുകള്‍ വേണം: ശ്രീബാല കെ മേനോന്‍

Published : 1st November 2016 | Posted By: SMR

പാലക്കാട്: ഹ്രസ്വചിത്ര സംവിധായകരേ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകണമെന്ന് സംവിധായിക ശ്രീബാല   കെ മേനോന്‍. പാലക്കാട് പ്രസ്‌ക്ലബ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി സഹകരിച്ച് നടത്തിയ പ്രസ്‌ക്ലബ് നെഹ്‌റു ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ വിജയികള്‍ക്കുള്ള പുരസ്‌കാര സമര്‍പണം നിര്‍വഹിക്കുകയായിരുന്നു അവര്‍. മിനിറ്റുകളുടെ മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങളെടുക്കാന്‍ രണ്ടരമണിക്കൂര്‍ സിനിമ രൂപപ്പെടുത്തുന്നതിനേക്കാള്‍ പ്രയാസമുണ്ട്. കൂടുതല്‍ സൂക്ഷ്മതയോടെ തയ്യാറാക്കേണ്ടതാണിവ. അവാര്‍ഡ് മാത്രം ലക്ഷ്യമാക്കി ചിത്രങ്ങളെടുക്കരുത്. മികവാകണം മാനദണ്ഡം. മാറുന്ന സിനിമയ്ക്കായി നമ്മുടെ ഈ കാഴ്ച പാടിനും മാറ്റമുണ്ടാകണമെന്നും അവര്‍ പറഞ്ഞു. പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ഫിലിം ഫെസ്റ്റ് ഡയറക്ടര്‍ ആര്‍ ശശിശേഖര്‍ അധ്യക്ഷത വഹിച്ചു. ജൂറിചെയര്‍മാനും സിനിമാ നിരൂപകനുമായ ജി പി രാമചന്ദ്രന്‍, നെഹ്‌റു ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ.പി. കൃഷ്ണദാസ്, സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പി.കെ. സുധാകരന്‍, പ്രസ്‌ക്ലബ് സെക്രട്ടറി സി ആര്‍ ദിനേശ്, ജോയിന്റ് സെക്രട്ടറി എസ്. മഹേഷ് സംസാരിച്ചു. കിരണ്‍ കാമ്പ്രത്ത് സംവിധാന െചയ്ത കളേഴ്‌സ് ഓഫ് ഡ്രീമിനാണ് ഒന്നാം സ്ഥാനം (20,000 രൂപ). സുധീപ് ടി എല്‍ സംവിധാനം ചെയ്ത നീരാളിയാണ് രണ്ടാം സ്ഥാനത്ത് ( 10,000 രൂപ). ഫീറ്റ് ഇന്‍ ദ് സാന്‍ഡ്(  എവിസുഭാഷ്), കുല്‍ഫി ( വിവേക് കെ ആര്‍) ,എയിറ്റ് (വിഷ്ണുവിജയ്), കൈറ്റ് ( ആനന്ദ് കുമാര്‍ )    എന്നീ ചിത്രങ്ങള്‍ക്കാണ് പ്രേക്ഷക പുരസ്‌കാരം ( ആയിരം രൂപ വീതം). സമ്മാനാര്‍ഹമായ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. പ്രശസ്ത  നിരൂപകന്‍ ജി പി രാമചന്ദ്രന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. സതീഷ് രാമകൃഷ്ണന്‍, എം ബി മിനി, കെ കെ മുസ്തഫ (മെംബര്‍ സെക്രട്ടറി) എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. എം കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത കീചക, അജീഷ് മുണ്ടൂരിന്റെ ഓണ്‍ ദ് വേ എന്നീ ഹ്രസ്വചിത്രങ്ങളുടെ സിഡി പ്രകാശനവും നട ന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss