|    Jan 21 Sat, 2017 11:08 pm
FLASH NEWS

ഹ്യൂസ് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ മാര്‍ക്വി താരം

Published : 29th July 2016 | Posted By: SMR

കൊച്ചി: ഐഎസ്എല്ലിന്റെ മൂ ന്നാം സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മാര്‍ക്വി താരമായി വടക്കന്‍ അയര്‍ലന്‍ഡ് ഡിഫന്റര്‍ ആരോണ്‍ ഹ്യൂസിനെ നിയമിച്ചു. ക്ലബ്ബുമായി ഒരു വര്‍ ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്.
സ്പാനിഷ് മിഡ്ഫീല്‍ഡര്‍ കാര്‍ലോസ് മര്‍ച്ചേനയ്ക്കു പകരമാണ് ഹ്യൂസ് ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വി താരമായത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ മാര്‍ക്വി താരമായിരുന്ന മര്‍ച്ചേനയ്ക്ക് പരിക്കുമൂലം ടൂര്‍ണമെന്റിന്റെ പകുതിക്കു വച്ച് നാട്ടിലേക്കു മടങ്ങേണ്ടിവന്നിരുന്നു.
പ്രതിരോധത്തിലെ കരുത്തുറ്റ സാന്നിധ്യമായി വിലയിരുത്തപ്പെടുന്ന ഹ്യൂസ് രാജ്യത്തിനുവേണ്ടി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരം കൂടിയാണ്. 46 മല്‍സരങ്ങളില്‍ അദ്ദേഹം ഐറിഷ് ടീമിന്റെ ക്യാപ്റ്റനാവുകയും ചെയ്തിട്ടുണ്ട്.
2002 ഏപ്രിലിലാണ് 36കാരനായ ഹ്യൂസ് ദേശീയ ടീമിന്റെ നായകനായി ചുമതലയേറ്റത്. 1998ല്‍ ഐറിഷ് ജഴ്‌സിയില്‍ അരങ്ങേറിയ ഹ്യൂസ് 103 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. അടുത്തിടെ ഫ്രാന്‍സില്‍ സമാപിച്ച യൂ റോ കപ്പില്‍ ഐറിഷ് ടീമിനായി അദ്ദേഹം ബൂട്ടണിഞ്ഞിരുന്നു.
ക്ലബ്ബ് തലത്തിലും മികവ് തെളിച്ച താരമാണ് അദ്ദേഹം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ന്യൂകാസില്‍ യുനൈറ്റഡ്, ആസ്റ്റ ന്‍വില്ല, ഫുള്‍ഹാം, ക്യുപിആര്‍ എന്നിവര്‍ക്കായി പന്തുതട്ടിയ ഹ്യൂസ് ആസ്‌ത്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റിക്കായാണ് കഴിഞ്ഞ വര്‍ഷം കളിച്ചത്.
ന്യൂകാസിലിനായി 205ഉം ഫു ള്‍ഹാമിനായി 196ഉം മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2010ലെ യൂറോപ ലീഗിന്റെ ഫൈനലിലെത്തിയ ഫുള്‍ഹാം ടീമില്‍ അംഗമായിരുന്നു ഡിഫന്റര്‍.
പരിചയസമ്പന്നനായ ഹ്യൂസിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്‌സിനു ഗുണം ചെയ്യുമെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക