|    Mar 28 Tue, 2017 6:11 am
FLASH NEWS

ഹ്യൂം ഹാട്രിക്കില്‍ തകര്‍ന്ന് മുംബൈ; അത്‌ലറ്റികോ കൊല്‍ക്കത്ത 4 – മുംബൈ സിറ്റി 1, ഇന്നു മല്‍സരമില്ല

Published : 2nd November 2015 | Posted By: swapna en

മുംബൈ: ഹാട്രിക്കുമായി കളം നിറഞ്ഞ ഇയാന്‍ ഹ്യൂമിന്റെ (34, 45, 81) മികവില്‍ തുടര്‍വിജയങ്ങളുമായെത്തിയ മുംബൈയെ കൊല്‍ക്കത്ത പിടിച്ചു കെട്ടി. ഇന്നലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു വംഗനാട്ടുകാരുടെ ആധികാരിക ജയം. ജയത്തോടെ 10 പോയിന്റുമായി കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മുംബൈ  ഒരു പടി താഴേക്കിറങ്ങി ആറാം സ്ഥാനത്തായി. ഹ്യൂമിനെക്കൂടാതെ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് കൊല്‍ക്കത്തയുടെ നാലാം ഗോള്‍ നേടിയപ്പോള്‍ സെലിം ബെനാച്ചറുടെ വകയായിരുന്നു മുംബൈയുടെ ആശ്വാസഗോള്‍.   മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ നേടിയ ഹ്യൂം രണ്ടാം പകുതിയിലാണ് ഹാട്രിക് തികച്ചത്. പെനല്‍റ്റിയില്‍ നിന്നായിരുന്നു ഹ്യൂമിന്റെ രണ്ടാം ഗോള്‍. 34ാം മിനിറ്റിലായിരുന്നു ഹ്യൂമിന്റെ ആദ്യ ഗോള്‍.  ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനല്‍റ്റിയില്‍ നിന്ന് ഹ്യൂം കൊല്‍ക്കത്തയുടെ ലീഡ് വര്‍ധിപ്പിച്ചു. ഗോള്‍ ലക്ഷ്യം വച്ച സുനില്‍ ഛേത്രിയുടെ ഷോട്ട് കൊല്‍ക്കത്ത ഗോളി തടുത്തിട്ടപ്പോള്‍ റീബൗണ്ടില്‍ സെലിം ബെനാച്ചര്‍ തൊടുത്ത ഷോട്ടില്‍ നിന്നായിരുന്നു മുംബൈയുടെ ആശ്വാസ ഗോള്‍. ഡൗത്തിയില്‍ നിന്നും പന്ത് സ്വീകരിച്ച അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് തകര്‍പ്പന്‍ ഫിനിഷിങിലൂടെ സന്ദര്‍ശകരുടെ മൂന്നാം ഗോള്‍ നേടി.  ഏഴിന് നോര്‍ത്ത് ഈസ്്റ്റുമായാണ് കൊല്‍ക്കത്തയുടെ അടുത്ത മല്‍സരം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day