|    Apr 25 Wed, 2018 12:05 am
FLASH NEWS
Home   >  National   >  

ഹോസ്റ്റല്‍ മുറിയില്‍ 12 ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി

Published : 4th November 2016 | Posted By: mi.ptk

rape

ബുല്‍ദാന: മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത 12 ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. മഹാരാഷ്ട്രയിലെ നിനാദി ആശ്രമം സ്‌കൂളിലെ  കുട്ടികളാണ് പീഡനത്തിനിരയായത്. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഹോസ്റ്റല്‍ മുറിയില്‍ വച്ചാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍  7 അധ്യാപകരും നാല് ജീവനക്കാരും ഉള്‍പ്പെടെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട കുട്ടികളില്‍   3 പേര്‍ ഗര്‍ഭിണികളാണ്. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന സ്‌കൂള്‍.
കുട്ടികള്‍ ദീവാവലി അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ പൊലീസില്‍  പരാതി നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിനായി ഐ.പി.എസ് റാങ്കിലുളള ഉദ്യോഗസ്ഥന്റെ നേതൃത്ത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. കേസില്‍ പ്രതികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അതേ സമയം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ വനിത സൂപ്രണ്ടിനെ നിയമിക്കാത്തത് ഗൗരവമായ വിഷയമാെണന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു. കുട്ടികളെ വൈദ്യപരിശോധനക്കു വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss