|    Dec 16 Sat, 2017 12:57 pm
FLASH NEWS
Home   >  National   >  

ഹോസ്റ്റല്‍ നിഷേധിച്ചു; ദേശീയ കായിക താരം ആത്മഹത്യ ചെയ്തു

Published : 21st August 2016 | Posted By: mi.ptk

khalsa-college.jpg.image.78

പട്യാല: ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന്  ദേശീയ കായിക താരം ആത്മഹത്യ ചെയ്തു. പഞ്ചാബ് ഖല്‍സാ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും ഹാന്റ്‌ബോള്‍ താരവുമായ പൂജ(20)ആണ് ആത്മഹത്യ ചെയ്തത്.
ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചതിനാല്‍ ദിവസവും വീട്ടില്‍ വന്ന് പോകാന്‍ താന്‍ നിര്‍ബന്ധിതയായെന്നും തന്റെ മരണത്തിന് ഉത്തരവാദി പരിശീലകനാണെന്നും പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയച്ച ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. വീട്ടില്‍ പോയി വരാന്‍ ഒരു മാസത്തേയ്ക്ക് 3720 രൂപ വേണം. പച്ചക്കറി വില്‍പ്പനക്കാരനായ തന്റെ പിതാവിന് ഇത്രയും പണം കണ്ടെത്താന്‍ സാധിക്കുന്നില്ല. തന്നെപ്പോലെ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിനുള്ള സൗകര്യം പ്രധാനമന്ത്രി ഉറപ്പ് വരുത്തണമെന്ന് പറഞ്ഞ പൂജ ഹോസ്റ്റല്‍ ഫീസും യാത്ര ചിലവിനുള്ള തുകയും കണ്ടെത്താന്‍ കഴിയാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പില്‍ പറയുന്നു.
അതേസമയം, പൂജയ്ക്ക് സൗജന്യമായിട്ടാണ് വിദ്യാഭ്യാസം നല്‍കിയിരുന്നതെന്നും ഈ വര്‍ഷം പഠന നിലവാരം മോശമായതിനാലാണ് ഹോസ്റ്റല്‍ സൗകര്യം അനുവദിക്കാതിരുന്നതെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക