|    Jun 24 Sun, 2018 12:54 pm
FLASH NEWS

ഹോസ്റ്റലുകളില്‍ ചുവരെഴുത്ത് വേണ്ടെന്ന് മന്ത്രി

Published : 31st January 2017 | Posted By: fsq

 

കോട്ടയം: ഏറ്റുമാനൂര്‍ ഗവ. ഐടിഐയിലെ ഹോസ്റ്റലുകളിലെ ചുവരെഴുത്തുകള്‍ മായ്ച് ഒരു മാസത്തിനകം മുറികള്‍ പെയിന്റ് ചെയ്യാന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ദേശിച്ചു. ഐടിഐയെ രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്ന പ്രഖ്യാപനവും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം വേദിയില്‍ നിന്ന് പുറത്തിറങ്ങിയ മന്ത്രി വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. ശുചിമുറികളുടെ അപര്യാപ്തത പരിഹരിക്കുമെന്ന് ഉദ്ഘാടന വേദിയില്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുകൊടുത്ത മന്ത്രി വേദി വിട്ടിറങ്ങിയ ഉടന്‍ അപ്രതീക്ഷിതമായാണ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ സന്ദര്‍ശിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ മുദ്രാവാക്യങ്ങളും മറ്റും ചുമരില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യാന്‍ എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി പ്രതിനിധികളെയും യൂനിയന്‍ ചെയര്‍മാനെയും വിളിച്ചു വരുത്തി നിര്‍ദേശം നല്‍കുകയായിരുന്നു. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ പാര്‍ട്ടി നോക്കാതെ നടപടിയെടുക്കണമെന്ന് അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കി. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ബാത്ത്‌റൂം വരെ പരിശോധിച്ച മന്ത്രി ഹോസ്റ്റലും പരിസരവും സ്വന്തം വീടുപോലെ വൃത്തിയായി സൂക്ഷിക്കണമെന്ന നിര്‍ദേശവും നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss