|    Apr 27 Thu, 2017 2:33 pm
FLASH NEWS

ഹോസ്പിറ്റല്‍ അസോസിയേഷന്‍ സംസ്ഥാനസമ്മേളനം ആരംഭിച്ചു

Published : 22nd May 2016 | Posted By: SMR

വൈപ്പിന്‍: ക്വാളിഫൈഡ് പ്രൈവറ്റ് പ്രാക്ടീഷനേഴ്‌സ് ആന്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ (ക്യുപിസിഒഎന്‍) 42 ാം സംസ്ഥാന സമ്മേളനം ചെറായി ബീച്ച് റിസോര്‍ട്ടില്‍ ആരംഭിച്ചു.
രാവിലെ ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് ഡോ. ഒ ബോബി, സെക്രട്ടറി ഡോ. കെ കിഷോര്‍കുമാര്‍, ട്രഷറര്‍ ഡോ. എന്‍ മധു, സംസ്ഥാന പ്രസിഡന്റ് ഡോ. എം എ കോയ, സെക്രട്ടറി ഡോ. കെ ജനാര്‍ദനന്‍, ട്രഷറര്‍ ഡോ. നോബിള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രബന്ധാ—വതരണം ഡോ. ഒ ബേബി ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്ത് വൈദ്യശാസ്ത്ര മേഖലയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് നൂതനങ്ങളായ ചികില്‍സാരീതികള്‍ പ്രതിപാദിക്കുന്ന ഏഴു— പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്— 350 പ്രതിനിധികള്‍ പങ്കെടുക്കുന്നു. വൈകുന്നേരം നടന്ന ചടങ്ങില്‍ സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കെ വി തോമസ് എംപി നിര്‍വഹിച്ചു. എംഎല്‍എമാരായ എസ് ശര്‍മ, വി ഡി സതീശന്‍ സംസാരിച്ചു. സമ്മേളനം ഇന്നു സമാപിക്കും.— ചികില്‍സാരംഗത്ത് വന്‍കിട കോര്‍പറേറ്റ് ആശുപത്രികളുടെ കടന്നുകയറ്റമുണ്ടായതോടെ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തുടനീളം 500ല്‍പരം ചെറുകിട ആശുപത്രികള്‍ അടച്ചുപൂട്ടിയെന്നാണ് സംഘടനയുടെ കണക്ക്.
വന്‍ഭീഷണിയായിക്കുന്ന ഈ പ്രതിഭാസം ഭാവിയില്‍ തരണംചെയ്യാന്‍ വേണ്ട മുന്‍കരുതലുകളും ഭാവി പരിപാടികളും സമാപന സമ്മേളനം ചര്‍ച്ച ചെയ്യും. ഡോക്ടര്‍മാരുടെ കലാപരിപാടികളും ഉണ്ടാവും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day