|    Aug 15 Wed, 2018 10:54 am
FLASH NEWS
Home   >  National   >  

ഹോളി ആഘോഷത്തിനിടെ മര്‍ദനമേറ്റ അബ്ദുല്‍ മാലിക് മരിച്ചു

Published : 15th March 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: മദ്യം കഴിച്ച് ഹോളി ആഘോഷിച്ച സംഘത്തിന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിഞ്ഞ അബ്ദുല്‍ മാലിക് മരിച്ചു. ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരിച്ചത്. മര്‍ദനമേറ്റ അന്നുമുതല്‍ കോമാ സ്‌റ്റേജിലായിരുന്നു.പ്രായപൂര്‍ത്തിയാവത്തവര്‍ അടക്കം ഏഴു പേരെ പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ബീഹാര്‍ സ്വദേശിയായ മാലിക് ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് ഡല്‍ഹിയിലെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിയിലേക്ക് പോകവേയാണ് മാലിക് ആക്രമിക്കപ്പെട്ടത്. മാലികിനെ ആക്രമിച്ച സഹീല്‍ കുമാര്‍ മോഷണ കേസില്‍ തീഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചയാളാണെന്ന് പോലിസ്  പറഞ്ഞു. അറസ്റ്റിലായവരില്‍ രണ്ടാമത്തെയാ്# അര്‍ജൂന്‍ കുമാറാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss