|    Jan 23 Mon, 2017 10:33 pm

ഹോളിവുഡ് നടന്‍ വിഗോഡ അന്തരിച്ചു

Published : 28th January 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ഗോഡ്ഫാദര്‍ സിനിമയിലൂടെയും ബാണി മില്ലര്‍ കോമഡി പരമ്പരയിലൂടെയും പ്രശസ്തനായ ഹോളിവുഡ് നടന്‍ ആബെ വിഗോഡ(94) നിര്യാതനായി. ആബെയുടെ മകള്‍ കരോള്‍ വിഗോഡയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.
ഗോഡ്ഫാദറിലെ സാല്‍ ടെസിയോ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ബാണീ മില്ലര്‍ പരമ്പരയിലെ ഫില്‍ ഫിഷ് എന്ന ഡിറ്റക്റ്റീവ് വേഷവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദി ഡോണ്‍ ഈസ് ഡെഡ്, ഹാവിങ് ബേബീസ്, നോര്‍ത്ത്, ലവ് ഈസ് ഓള്‍ ദെയര്‍ ഈസ്, ഗോള്‍ഡ് ബര്‍ഗര്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക