|    Jan 24 Tue, 2017 2:36 am

ഹോളിഡേ സ്‌കൂളിന് ആവേശകരമായ തുടക്കം

Published : 13th April 2016 | Posted By: SMR

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഹോളിഡേ സ്‌കൂള്‍ എന്ന നൂതന സംരംഭത്തിന് വിവിധ ജില്ലകളില്‍ വര്‍ണാഭമായ തുടക്കം. വിദ്യാര്‍ഥികളില്‍ ധാര്‍മിക ബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുക്കാന്‍ പര്യാപ്തമായ വിധത്തിലാണ് ഹോളിഡേ സ്‌കൂളിന്റെ സിലബസ് തയ്യാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോളിഡേ സ്‌കൂളിന്റെ ഉദ്ഘാടനം ആലുംമൂട് ഗവ. എല്‍പിഎസ് ഹെഡ്മിസ്ട്രസ് നഫീസത്ത് ബീവിയും വെമ്പായത്ത് തേക്കട ബ്ലോക്ക് മെമ്പര്‍ അനസുറഹ്മാനും നിര്‍വഹിച്ചു. അര്‍ഷദ് നദ്‌വി, ഫത്തഹുദ്ദീന്‍ റഷാദി, നിസാറുദ്ദീന്‍ മൗലവി, ഷറഫുദ്ദീന്‍ മൗലവി, നസീര്‍ഖാന്‍ സംസാരിച്ചു. ഷൊര്‍ണൂരില്‍ നടന്ന ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് സിദ്ദീഖ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ബാവ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക