|    Jan 23 Mon, 2017 5:59 am
FLASH NEWS

ഹോര്‍ട്ടികോര്‍പ് എംഡിയെ നീക്കി; അന്വേഷണത്തിന് ഉത്തരവ്

Published : 8th July 2016 | Posted By: SMR

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി സംഭരണവും വിതരണവും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഉത്തരവിട്ടു. ആനയറയിലെ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി. തമിഴ്‌നാട്ടില്‍ നിന്നുള്ള കാമരാജ് വെജിറ്റബിള്‍ ട്രേഡേഴ്‌സ് എന്ന കമ്പനി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിതരണം ചെയ്ത വകയില്‍ 2.38 കോടി രൂപ നല്‍കാനുണ്ടെന്നുള്ള പരാതിയെ തുടര്‍ന്നാണ് നടപടി. കൂടാതെ, മാര്‍ക്കറ്റില്‍ പച്ചക്കറി എത്തിക്കുന്ന കര്‍ഷകര്‍ തങ്ങളുടെ പച്ചക്കറി ഉല്‍പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ് വാങ്ങുന്നില്ലെന്നും മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഹോര്‍ട്ടികോര്‍പ് റീജ്യനല്‍ മാനേജരുടെ ചുമതലയുള്ള സി മധുസൂദനനെ സസ്‌പെന്‍ഡ് ചെയ്യാനും ഹോര്‍ട്ടികോര്‍പ് മാനേജിങ് ഡയറക്ടര്‍ ആര്‍ സുരേഷ്‌കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു. ആനയറ കാര്‍ഷിക മൊത്ത വ്യാപാര വിപണിയുടെ പ്രവര്‍ത്തനം കൃഷി ഡയറക്ടറേറ്റിലെ സ്‌പെഷ്യല്‍ വിജിലന്‍സ് സെല്ലിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനും കൃഷിമന്ത്രി ഉത്തരവിട്ടു. ഹോര്‍ട്ടികോര്‍പ് മാനേജിങ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല കൃഷി വകുപ്പ് സെക്രട്ടറി ഡോ. രാജു നാരായണ സ്വാമിക്ക് നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക