|    Jul 24 Mon, 2017 10:23 pm
FLASH NEWS

ഹോമിയോപ്പതി പകര്‍ച്ച വ്യാധി നിയന്ത്രണ സെല്‍ : 135 മെഡിക്കല്‍ ക്യാംപുകള്‍ നടത്തി

Published : 15th July 2017 | Posted By: fsq

 

കാസര്‍കോട്്: ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മ്മ പകര്‍ച്ചവ്യാധി നിയന്ത്രണ സെല്ലിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി 135 മെഡിക്കല്‍ ക്യാംപുകള്‍ നടത്തിയതായും രണ്ട് ലക്ഷത്തി മുപ്പത്തെട്ടായിരം പേര്‍ക്ക് ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) അറിയിച്ചു. സ്ഥാപനങ്ങളില്‍ കൂടി പ്രതിരോധ മരുന്ന് സ്വീകരിച്ചവര്‍ക്ക് പുറമെയാണിത്. ജില്ലയില്‍ ഡെങ്കിപ്പനി നിയന്ത്രണ വിധേയമായതായും പകര്‍ച്ചവ്യാധി തടയാന്‍ കഴിഞ്ഞതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും   ആരോഗ്യ മേഖലയിലെ ഇതര വകുപ്പുകളുടെയും സജീവമായ ഇടപെടല്‍ കൂടി പകര്‍വ്യാധികള്‍ പടരുന്നത് നിയന്ത്രിക്കാന്‍ കാരണമായി. റീച്ചിന്റെ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജി. ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. റീച്ച് കണ്‍വീനര്‍ ഡോ. രജിതാ റാണി, ആശുപത്രി സൂപ്രണ്ടുമാരായ ഡോ. വി സുലേഖ, ഡോ. വി അബ്ദുസ്സലാം സംബന്ധിച്ചു. ജില്ലയില്‍ സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് ആശുപത്രികള്‍, 27 ഡിസ്‌പെന്‍സറികള്‍ 19 എന്‍എച്ച്എം ഡിസ്‌പെന്‍സറികള്‍ എന്നിവിടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള എല്ലാ മഴക്കാല രോഗങ്ങള്‍ക്കും ചികില്‍സ ലഭ്യമാണ്. ജില്ലയിലെ മൂന്ന് ആശുപത്രികളിലും പനി ക്ലിനിക്, പനി വാര്‍ഡുകള്‍ എന്നിവ ആരംഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക