|    Feb 20 Tue, 2018 7:11 pm
FLASH NEWS

ഹോമിയോപ്പതിയെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്: ഡെപ്യൂട്ടി സ്പീക്കര്‍

Published : 16th January 2017 | Posted By: fsq

 

കോട്ടയം: ഹോമിയോപ്പതിയെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി. ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാമി ആതുരദാസ് നാഷനല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചികില്‍സാരീതികളിലൂടെ കോടികണക്കിനാളുകളെ സ്വാധീനിക്കാന്‍ ഹോമിയോപ്പതിക്ക് സാധിച്ചു. എംബിബിഎസ് ഡോക്ടര്‍മാരുടെ അടുത്ത് ചികില്‍സ തേടുന്ന അതെ ചിന്താഗതിയോടെയാണ് രോഗികള്‍ ഹോമിയോ ഡോക്ടര്‍മാരെ ആശ്രയിക്കുന്നത്. മറ്റ് സ്വകാര്യ ആതുരാലയങ്ങളിലെ ചികില്‍സകളെക്കാള്‍ സാധാരണക്കാരന് പ്രായോഗികമായത് ഹോമിയോപ്പതിയാണ്. സംസ്ഥാനത്ത് മാത്രം ചുരുങ്ങാതെ ഇതിന്റെ സേവന സാനിധ്യങ്ങള്‍ വിദേശരാജ്യങ്ങളിലും ശക്തി ആര്‍ജിച്ച് കഴിഞ്ഞു. ഹോമിയോ രംഗത്തെ വികസനത്തിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. പാര്‍ത്ഥസാരഥിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രസിഡന്റ് ഡോ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. രോഗശമനത്തിന് നല്‍കുന്ന മരുന്നുകള്‍ ഉണ്ടാക്കുന്ന രോഗമാണ് ഇന്നത്തെ വെല്ലുവിളിയെന്നും അതിലൂടെ ആരോഗ്യം ക്ഷയിച്ച ഭാവിതലമുറയെ സൂഷ്ടിക്കുകയാണ് നാം ചെയ്യുന്നതെന്നും ശിശുരോഗവിദഗ്ദ്ധനായ ഡോ.ദിനേശ് ചൗഹാന്‍ പറഞ്ഞു.ഇന്ന് വിപണിയില്‍ ലഭിക്കുന്ന മരുന്നുകള്‍ പൂര്‍ണമായും  മരുന്നുകമ്പനികളുടെ ലാബുകളില്‍ നിര്‍മിക്കുന്നതാകയാല്‍ പാര്‍ശ്വഫലങ്ങള്‍ നിരവധിയാണ്. ഇത് മനുഷ്യശരീരത്തിന് തന്നെ ഹാനികരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.മനോജ്, ഡോ. ഓമനഗംഗാധരന്‍, ഡോ.ഫെലിക്‌സ് ജെയിംസ്, ഡോ. ജോബി ജോണ്‍, ഡോ.ചാമിനി ചന്ദ്രന്‍, ഡോ. മായാറാണി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss