|    Nov 21 Wed, 2018 11:22 pm
FLASH NEWS

ഹോട്ടല്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്തു

Published : 14th December 2017 | Posted By: kasim kzm

പന്തളം: ലോറിയില്‍ കൊണ്ടുവന്ന ഹോട്ടല്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. വാഹനത്തിന്റെ ഡ്രൈവര്‍ നൂറനാട് എരുമക്കുഴി സുരേഷ് ഭവനില്‍ ആദര്‍ശ്(22), വടക്കടത്തുകാവ് വാറുവില്‍ വീട്ടില്‍ പ്രകാശ്(45), കിളിമാനൂര്‍ ഞാവേലികോണം ചരുവിള വീട്ടില്‍ വേണു(50) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രി ഒന്നരയോടെ പൂഴിക്കാട് തോണ്ടുകണ്ടം ഭാഗത്ത് ആളൊഴിഞ്ഞ ഭാഗത്ത് മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്രിസ്തുമസ് കരോള്‍ പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അവര്‍ ഉടന്‍ തന്നെ വാര്‍ഡു കൗണ്‍സിലറെ ആര്‍ ജയനെ വിവരം അറിയിക്കുകയും കൗണ്‍സിലര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു. എസ്‌ഐ വിജയകുമാര്‍, സിപിഒമാരായ രാജേഷ് ചെറിയാന്‍, സജി നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി  വാഹനത്തോടൊപ്പം പ്രതികളെ  കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്ഥിരമായി വിവിധ പ്രദേശങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ കൊണ്ടു തള്ളുന്ന സംഘത്തില്‍പെട്ടവരാണിവര്‍ എന്ന് പോലീസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss