|    Jan 18 Wed, 2017 5:36 pm
FLASH NEWS

ഹോട്ടല്‍ ഭക്ഷണത്തിന് വില ഉയര്‍ത്താന്‍ രഹസ്യ നീക്കം തുടങ്ങി

Published : 10th November 2015 | Posted By: SMR

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടന കാലമടുത്തതോടെ ചെങ്ങന്നൂരില്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില ഉയര്‍ത്താന്‍ രഹസ്യ നീക്കം തുടങ്ങി. വില ഇപ്പോള്‍ തന്നെ ഇരട്ടിയോളം കൂട്ടുകയും പരാതി ഉയരുകയും ചെയ്യുമ്പോള്‍ കുറയ്ക്കുകയുമാണ് രീതി. എത്ര കുറച്ചാലും ഇപ്പോള്‍ നിലവിലുള്ള വിലയേക്കാല്‍ രണ്ടും മൂന്നും രൂപ കൂടുതലായിരിക്കും ഉപഭോക്താവ് പിന്നീട് നല്‍കേണ്ടി വരിക.
പ്രഭാത ഭക്ഷണം ഊണ് എന്നിവ സ്‌പെഷ്യല്‍ എന്ന പേര് നല്‍കിയാണ് പലരും പണം തട്ടിക്കുന്നത്. വെജിറ്റേറിയന്‍ ഹോട്ടലുകളാണ് ഊണിന് സ്‌പെഷ്യല്‍ എന്ന പേരില്‍ അമിതവില ഈടാക്കുന്നത്. സാധാരണ ഊണിനുള്ള വിലയേക്കാള്‍ സ്‌പെഷ്യല്‍ ഊണിന് 30 രൂപയോളം കൂടുതല്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.
നിശ്ചയിച്ച വിലയിലും അളവിലും ഭക്ഷണം വില്‍പ്പന നടത്തുന്നുണ്ടോ എന്നു പരിശോധിക്കേണ്ട താലൂക്ക് സ്‌പ്ലൈ ഓഫിസറുടെ സ്‌ക്വാഡ് ഇതുവരെ പരിശോധന തുടങ്ങിയിട്ടില്ല.
വില വിവങ്ങള്‍ എഴുതിയ ബോര്‍ഡ് പണം കൊടുക്കുന്ന കൗണ്ടറിനു സമീപത്തായി എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ വിവിധ ഭാഷകളില്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളിലൊന്നും അത് പാലിച്ചിട്ടില്ല. കൂടാതെ ഭക്ഷണത്തിനായി നല്‍കുന്ന പണത്തിന് ബില്‍ നല്‍കണമെന്നും വ്യവസ്ഥയും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക