|    Jun 19 Tue, 2018 10:46 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹോട്ടല്‍ ഭക്ഷണത്തിന് ജിഎസ്ടി : പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

Published : 4th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഹോട്ടല്‍ ഭക്ഷണത്തിന് ഏര്‍പ്പെടുത്തിയ ജിഎസ്ടി പിന്‍വലിക്കുകയോ ഇന്‍പുട്ട് ആനുകൂല്യത്തോടെ 5 ശതമാനമായി നിജപ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തി. കെഎച്ച്ആര്‍എ സംസ്ഥാന, ജില്ലാ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ജന്തര്‍ മന്ദറില്‍ നടന്ന ധര്‍ണ പി കെ ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എംപിമാരായ ജോസ് കെ മാണി, കൊടിക്കുന്നില്‍ സുരേഷ്, ഇ ടി മുഹമ്മദ് ബഷീര്‍, ജോയ്‌സ് ജോര്‍ജ്, മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആനി രാജ ഐഎന്‍എല്‍ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss