|    Jun 18 Mon, 2018 10:54 pm

ഹോട്ടലുകള്‍ അടച്ചിടും

Published : 14th November 2016 | Posted By: SMR

മലപ്പുറം: കറന്‍സി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നുണ്ടെന്നും ഇതിനുപരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നാളെ ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. തുടര്‍ന്ന് രാവിലെ 10ന് മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. പി ഉബൈദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം മൊയ്തീന്‍കുട്ടി ഹാജി സംസാരിക്കും. യോഗത്തില്‍ പ്രസിഡന്റ് എ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സി എച്ച് സമദ്, കെ ടി രഘു, മമ്മൂണ്ണി, ടി പി സജീര്‍, നബീല്‍ നാടന്‍സ്, സുരേഷ് പൊന്നാനി, അബ്ബാസ് പട്ടിക്കാട്, മണി തിരൂര്‍, റഫീഖ് സാംകോ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss