|    May 25 Thu, 2017 8:07 pm
FLASH NEWS

ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി

Published : 6th October 2016 | Posted By: Abbasali tf

കാസര്‍കോട്: നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ ഉപയോഗശൂന്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ഹോട്ടല്‍ ജിദ്ദ, കറന്തക്കാട്ടെ ഉഡുപ്പി ആര്യഭവന്‍, നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍, പുതിയ ബസ് സ്റ്റാന്റിന്് സമീപത്തെ ജെകെ റെസിഡന്‍സി, നായന്മാര്‍മൂലയിലെ അറേബ്യന്‍ മെക്‌സിക്കോ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. പഴകിയ ചപ്പാത്തി, പൊറോട്ട, ബീഫ്, ചിക്കന്‍, നൂഡില്‍സ് തുടങ്ങിയവയാണ് പിടികൂടിയത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധു, ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, സുര്‍ജിത്ത്, സുധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day