|    Dec 16 Sat, 2017 1:30 am
FLASH NEWS

ഹോട്ടലുകളില്‍ ഭക്ഷണത്തിനു തീവില; ഉപഭോക്താക്കളെ ചൂഷണം ചെയ്ത് കൊയ്യുന്നതു ലക്ഷങ്ങള്‍

Published : 13th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: തലസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണത്തിനു വില വര്‍ധിക്കുന്നു. നഗരത്തിലെ മിക്ക ഹോട്ടലുകളും ഓരേ ഭക്ഷണത്തിനു ഈടാക്കുന്നത് പല വില. ആവശ്യക്കാറെ പരമാവധി ചൂഷണം ചെയ്തു പണം കൊയ്യുന്ന ഹോട്ടലുകളും നഗരത്തില്‍ വര്‍ധിച്ചു വരുന്നു. ഹോട്ടലുകള്‍ വിരളമായ എന്നാല്‍ ആളുകള്‍ ഏറെ എത്തുന്ന പ്രദേശങ്ങളിലെ ഹോട്ടലുകളാണു ആവശ്യക്കാരെ പരമാവധി ചൂഷണം ചെയ്യുന്നത്. സമീപ പ്രദേശങ്ങളില്‍ അടുത്തൊന്നും മറ്റു ഹോട്ടലുകള്‍ ഇല്ലാത്തതാണു ഹോട്ടലുകള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിനു പ്രധാന കാരണമായി തീരുന്നത്. വില വര്‍ധനയ്ക്ക് എതിരെ പരാതി പറയാന്‍ ഉപഭോക്താക്കളും തയ്യാറാവാത്തതു ചൂഷണം വര്‍ധിച്ചു വരുന്നതിനു കാരണമായി തീരുന്നു. തലസ്ഥാനത്തെ ഹോട്ടലുകളില്‍ ഉച്ചയൂണിന് ഈടാക്കുന്നത് 40 രൂപ മുതല്‍ 120 രൂപ വരെയാണ്. വെജിറ്റേറിയന്‍ ഊണിനടക്കമാണ് ഈ വില.40 രൂപ ഈടാക്കുന്നത് ഹോട്ടലുകള്‍ ഏറെയുളള പ്രദേശങ്ങളിലാണ്. ആവശ്യക്കാര്‍ ഏറെ എത്തണമെന്ന മത്സരമാണു നഗരപ്രദേശങ്ങളിലെ ഭക്ഷണത്തിനു വില കുറയാന്‍ കാരണമായി തീര്‍ന്നിരിക്കുന്നത്. ബാക്കിയുളളടത്താകട്ടെ 60 രൂപ മുതല്‍ 120 രൂപ വരെയായി ഊണിനു വിലവര്‍ധിച്ചു കൊണ്ടിരിക്കുന്നു.   രണ്ടു മാസം മുമ്പു വരെ നാലു രൂപയായിരുന്ന ചപ്പാത്തിക്ക് ഇന്നു എട്ടു രൂപയാണ്. കറിയ്ക്ക് ഈടാക്കുന്നതാകട്ടെ 20 രൂപയും. രണ്ടു ചപ്പാത്തിയും വെജിറ്റേറിയന്‍ കറിയുമടങ്ങുന്ന കിറ്റിനാകട്ടെ 36 രൂപ നല്‍കണം. അഞ്ചു ചപ്പാത്തിയും ചിക്കന്‍കറിയുമടങ്ങുന്ന ജയില്‍ ചപ്പാത്തിയ്ക്കു 30 രൂപ ഈടാക്കുന്നതിനിടയിലാണു ഹോട്ടലുകളുടെ ഈ കൊളള ലാഭം. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം പാലിക്കുന്ന ഹോട്ടലുകളും നഗരത്തില്‍ വിരളമാണ്. ഏതൊക്കെ ഭക്ഷണമുണ്ടെന്നു പ്രദര്‍ശിപ്പിക്കാറുണ്ടെങ്കിലും ഭക്ഷണങ്ങളുടെ വില പ്രദര്‍ശിപ്പിക്കുന്ന ഹോട്ടലുകള്‍ കുറവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക