|    Aug 17 Thu, 2017 11:32 am
FLASH NEWS

ഹോട്ടലുകളില്‍ നിന്നു വീണ്ടും പഴകിയ ഭക്ഷണം പിടികൂടി

Published : 12th August 2017 | Posted By: fsq

 

കണ്ണൂര്‍/ഇരിട്ടി: കണ്ണൂരിലും ഇരിട്ടിയിലും ആരോഗ്യ വകുപ്പ് നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടികൂടി. കണ്ണൂര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍പ്പരിശോധനയില്‍ അരുണ്‍, ഗേറ്റ്‌വേ, പ്രഭ, കൈലാസ്, പ്രകാശ്, തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പഴകിയ ചിക്കന്റെ വിവിധ വിഭവങ്ങള്‍, ചോറ്, പൊറോട്ട, മല്‍സ്യക്കറി തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടും. ഇന്നലെ രാവിലെ ഏഴോടെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഓണം വരെ നഗരത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ഇവര്‍ പറഞ്ഞു. തട്ടുകടകളില്‍ രാത്രികാല പരിശോധനയും നടത്തും. ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ഓവുചാലുകളില്‍ മാലിന്യം ഒഴുക്കിവിടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്്ടര്‍മാരായ കൃഷ്ണകുമാര്‍, രഞ്ജിത്ത് കുമാര്‍, ഷൈന്‍ പി ജോസ്, അരുണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്്ടര്‍ അനുഷ്‌ക പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ഇരിട്ടി നഗരസഭ ആരോഗ്യവിഭാഗം ടൗണിലെ ഹോട്ടലുകള്‍, റസ്‌റ്റോറന്റ് എന്നിവിടങ്ങളില്‍ നടത്തിയ മിന്നല്‍പ്പരിശോധനയില്‍ നിരവധി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ടൗണിലെ 15ഓളം ഭക്ഷണശാലകളില്‍നിന്ന് പഴകിയ പൊറോട്ട, ഫ്രൈഡ് റൈസ്, ചോറ്, പൊരിച്ച മല്‍സ്യം, ചിക്കന്‍, ബീഫ് കറികള്‍ എന്നിവയാണു പിടിച്ചെടുത്തത്. ടൗണിലെ ബേക്കറികളിലും പരിശോധന നടത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു. മുഴുവന്‍ സ്ഥാപനങ്ങളിലും ഖരമാലിന്യവും ജലമാലിന്യവും സ്വന്തം നിലയില്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ ഈ മാസം മുപ്പതിനകം സ്വീകരിക്കണമെന്നും അല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നും മുന്നറിയിപ്പ് നല്‍കി. മൂന്നുദിവസമായി നടത്തിയ റെയ്ഡില്‍ നൂറോളം കടകളില്‍ നിന്നായി 35  കിലോ പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക