|    Feb 24 Fri, 2017 7:24 am

ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി

Published : 28th November 2016 | Posted By: SMR

കൊല്ലം:ആരോഗ്യവകുപ്പും ആദിച്ചനല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍— വ്യാപകമായി പിടികൂടി. ഭക്ഷണയോഗ്യമല്ലാത്ത ആഹാരം കണ്ടെടുത്ത 15 ഹോട്ടലുകള്‍ക്ക് പിഴ ചുമത്തി. നിയമനടപടിക്ക് പഞ്ചായത്തിനോട് ശുപാര്‍ശചെയ്തു. അര്‍ബുദം ഉള്‍പ്പെടെ മാരകരോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന മായംചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ കണ്ടെടുത്തവയില്‍പ്പെടുന്നു. ഹോട്ടലുകളില്‍നിന്ന് പഴകിയ ചോറും ഇറച്ചിയും കറികളും മറ്റുമാണ് പിടികൂടിയത്.  ബേക്കറികളില്‍ നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പലഹാരങ്ങള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പെട്ടതായി അധികൃതര്‍ പറഞ്ഞു. ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ പി സുജലാദേവി, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് പ്രദീപ്, ബി ബിജു, എസ് സ്മിത എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക