|    Jul 21 Sat, 2018 9:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹോട്ടലുകളിലെ അനധികൃത നികുതി പിരിവിനെതിരേ നടപടി

Published : 24th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ഹോട്ടലുകളും റസ്റ്റോറന്റുകളും നടത്തുന്ന അനധികൃത നികുതി പിരിവിനെതിരേ സംസ്ഥാന ചരക്കു—സേവന നികുതി വകുപ്പ് നടപടി തുടങ്ങി. രജിസ്‌ട്രേഷന്‍ ഇല്ലാത്തവരും കോമ്പോസിഷന്‍ നികുതി നിര്‍ണയം തിരഞ്ഞെടുത്തവരും അടക്കം വ്യാപകമായി അനധികൃത നികുതി പിരിവു നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്. സംസ്ഥാന വ്യാപകമായി വരുംദിവസങ്ങളില്‍ പരിശോധന നടത്തും. ചരക്കുസേവന നികുതി നിയമപ്രകാരം 20 ലക്ഷത്തില്‍ അധികം വാര്‍ഷിക വിറ്റുവരവുള്ള എല്ലാ ഹോട്ടലുകളും റസ്റ്റോറന്റുകളും രജിസ്‌ട്രേഷനെടുക്കാന്‍ ബാധ്യസ്ഥരാണ്. ജിഎസ്ടി രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ക്കു മാത്രമെ നികുതിപിരിവ് നടത്താ ന്‍ അവകാശമുള്ളൂ. നിലവി ല്‍ നോണ്‍ എസി വിഭാഗത്തിന് 12 ശതമാനവും എസി വിഭാഗത്തിലുള്ള ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും 18 ശതമാനവുമാണ് നികുതി.ഇതില്‍ തന്നെ കോമ്പോസിഷന്‍ നികുതി നിര്‍ണയം തിരഞ്ഞെടുത്ത ഹോട്ടലുകളും റസ്റ്റോറന്റുകളും ജിഎസ്ടി പിരിക്കാന്‍ പാടില്ല. എന്നാല്‍ ഇത് മറച്ചുവച്ച് ചില ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകള്‍ അനധികൃത നികുതി പിരിവ് നടത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. അനധികൃതമായി നികുതി പിരിക്കുന്നതും നികുതി വെട്ടിക്കുന്നതും പിരിച്ച നികുതി സര്‍ക്കാരിലേക്ക് അടയ്ക്കാതിരിക്കുന്നതും ജിഎസ്ടി നിയമപ്രകാരം ജയില്‍ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്നു അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss