|    Dec 17 Sun, 2017 11:53 am
FLASH NEWS

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തോട് അപമര്യാദ ; ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരേ പോലിസ് നടപടി

Published : 14th July 2017 | Posted By: fsq

 

ചെറുതോണി: നാലരവയസ്സുകാരി ഹോട്ടല്‍ വാഷ്‌റൂമില്‍ ഓക്കാനിച്ചതിനെ തുടര്‍ന്ന് കുട്ടിയെയും കൊണ്ട് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ട് ചീത്ത വിളിച്ച ഓട്ടോ െ്രെഡവര്‍മാര്‍ക്കെതിരെ നടപടി. ഇടുക്കി പുഷ്പകണ്ടം തത്തംപാറയില്‍ നിസാമുദ്ദീന്‍ ഇടുക്കി പോലീസ് സൂപ്രണ്ട് കെ ബി വേണുഗോപാലിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇടുക്കി സ്റ്റാന്റിലെ ഓട്ടോെ്രെഡവര്‍ ബേബി, ചെറുതോണി സ്റ്റാന്റിലെ ഓട്ടോ െ്രെഡവര്‍ മമ്മദ് എന്നിവരാണ് ഹോട്ടലില്‍ മോശമായി പെരുമാറിയത്. നിസാമുദീനും കുടുംബവും യാത്രയ്ക്കിടെ ഇടുക്കിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ വാഷ് റൂമില്‍ നാലരവയസുള്ള മകള്‍ ഓക്കാനിച്ചു. ഉടന്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന ബേബിയും മമ്മദും ചേര്‍ന്നു കുടുംബത്തെ ചീത്ത വിളിക്കുകയും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കൊച്ചുകുട്ടിയല്ലേ ക്ഷമിക്കൂ എന്നു പറഞ്ഞപ്പോള്‍ വീണ്ടും ചീത്ത വിളിച്ചു. തുടന്നാണ് പോലിസ് സുപ്രണ്ടിന് പരാതി നല്‍കിയത്. ബേബിയെയും മമ്മദിനെയും വെള്ളിയാഴ്ച രാവിലെ 10.30ന് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും ഇടുക്കി പോലിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss