|    Jan 24 Tue, 2017 2:39 am

ഹോട്ടലില്‍ ബാര്‍ തുടങ്ങാന്‍ അണിയറയില്‍ നീക്കമെന്ന് ആക്ഷേപം

Published : 4th July 2016 | Posted By: SMR

പൂച്ചാക്കല്‍: പൂച്ചാക്കലിലെ ഹോട്ടലില്‍ ബാര്‍ തുടങ്ങാന്‍ അണിയറയില്‍ നീക്കം. ഇതിനായി ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവിന് ഹോട്ടല്‍ അധികൃതര്‍ പണം നല്‍കിയതായും ആക്ഷേപം. മദ്യ വ്യാപാരം ലക്ഷ്യം വച്ച് പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ് ബാര്‍ തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റ ഭരണകാലത്ത് ബാര്‍ വിവാദം ഉണ്ടായതോടെയാണ് ഈ ഹോട്ടലിന് ബാര്‍ ലൈസന്‍സ് കിട്ടാതിരുന്നത്. ത്രീ സ്റ്റാര്‍ സൗകര്യത്തോടെ ആദ്യം നിര്‍മിച്ച ഹോട്ടല്‍ ഫൈവ് സ്റ്റാര്‍ സൗകര്യം ഉണ്ടെങ്കിലെ ബാറിന് ലൈസന്‍സ് കിട്ടുകയുള്ളൂ എന്ന് വന്നതോടെ ഫൈവ്സ്റ്റാര്‍ സൗകര്യത്തില്‍ പണി പൂര്‍ത്തീകരിക്കുകയായിരുന്നു. യുഡിഎഫ് പഞ്ചായത്ത് ഭരണ സമിതി ഹോട്ടലിന് എന്‍ഒസി നല്‍കിയിരുന്നില്ല. എന്നാല്‍ യുഡിഎഫ് പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി എന്‍ഒസി നല്‍കാന്‍ അനുകൂല തീരുമാനമെടുത്തെങ്കിലും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഇടപെട്ട് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ബാറിന് ലൈസന്‍സ് നല്‍കരുതെന്ന സര്‍ക്കുലര്‍ ഡിസിസി പ്രസിഡന്റ് മാര്‍ക്കും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് അധികൃതര്‍ക്കും നല്‍കുകയായിരുന്നു. തുടര്‍ന്ന് പാണാവള്ളി പഞ്ചായത്തില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഭരണസമിതി ഹോട്ടലുടമ വീണ്ടും എന്‍ഒസിക്ക് അപേക്ഷ നല്‍കിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ പരിഗണിച്ചില്ല. എന്നാല്‍, നിലവില്‍ ലൈസന്‍സ് നല്‍കാന്‍ അധികൃതര്‍ തയ്യാറായതോടെ സംഭവം വിവാദമാവുകയായിരുന്നു. സിപിഎം ഏരിയാ നേതൃത്വം ഹോട്ടലിന് എന്‍ഒസി നല്‍കുന്നതിന് അനുകൂലമാണ്. എന്നാല്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ലോക്കല്‍ കമ്മിറ്റികള്‍ എന്‍ഒസി നല്‍കുന്നതിന് എതിരാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക