|    Aug 21 Mon, 2017 4:18 am
FLASH NEWS

ഹോട്ടലില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; രണ്ടുപേര്‍ പിടിയില്‍

Published : 6th August 2017 | Posted By: fsq

 

ചവറ: നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. തേവലക്കര പടിഞ്ഞാറ്റക്കര പൈപ്പ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അമ്മു ഹോട്ടലില്‍ നിന്നാണ് പാന്‍മസാലയടക്കമുള്ള നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കടയുടമ പടിഞ്ഞാറ്റക്കര ചന്ദ്രവിലാസത്തില്‍ സജീവ്, ചെറ്റക്കട വീട്ടില്‍ ഷിഹാബ് എന്നിവര്‍ പിടിയിലായി. നേരത്തേ നിരവധി തവണ പോലിസ് റെയ്ഡ് നടത്തി ലഹരി വസ്തുക്കള്‍ പിടികൂടിയ സ്ഥാപനമാണിത്. ഒരു തവണ ചവറ പോലിസ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്ന് ബിജെപി നേതാവായ സഹോദരനും സംഘവും ചേര്‍ന്ന് പോലിസ് വാഹനം തടയുകയും പ്രതിയായ സജീവിനെ മോചിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു. തെക്കുംഭാഗം എസ് ഐ രാജീവും സംഘവും ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക