|    Jul 18 Wed, 2018 6:54 am
FLASH NEWS

ഹോട്ടലില്‍ ഊണ് കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ കൈ തല്ലിയൊടിച്ചതായി പരാതി

Published : 7th December 2017 | Posted By: kasim kzm

അഞ്ചല്‍:പനച്ചവിളയില്‍ ഹോട്ടലില്‍ ഊണ് കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ കൈ തല്ലിയെടിച്ചതായി പരാതി. പനച്ചവിളയില്‍  ഹോട്ടലില്‍ ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഫോണില്‍ ഉറക്കെ സംസാരിച്ചുവെന്ന കാരണത്താല്‍ യുവാവിന്റെ കൈ തല്ലിയൊടിച്ചതായിട്ടാണ് പരാതി.  മണലില്‍ ചന്ദനശ്ശേരി വീട്ടില്‍ ശ്രീകുമാറിനും ജേഷ്ടനുമാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്.കഴിഞ്ഞ ദിവസം രണ്ടു മണി കഴിഞ്ഞ് തിരുവനന്തപുരം ആശുപത്രിയില്‍ പോയി വരുന്ന വഴി പനച്ചവിളയിലെ  ഹോട്ടലില്‍  ഊണു കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഫോണെടുത്ത് സംസാരിച്ചത് ഉറക്കെയായി പോയെന്ന കാരണത്താല്‍ ഹോട്ടലിലുണ്ടായിരുന്ന അഞ്ചോളം പനച്ചവിള  സ്വദേശികള്‍ ചേര്‍ന്ന് മര്ദിക്കുകയായിരുന്നു. ഊണു കഴിഞ്ഞ് പുറത്തുവന്ന ശ്രീകുമാറിനെയും ജേഷ്ഠന്‍ ഹരികുമാറിനെയും  ഹോട്ടലിന്റെ മുന്നില്‍ കിടന്ന വിറക് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ശ്രീകുമാറിന്റെ കയ്യൊടിയുകയും ശരീരമാസകലം  മുറിവുമുണ്ട്.ശ്രീകുമാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ടാലറിയാവുന്ന പനച്ചവിള സ്വദേശികളായ അഞ്ചു പേര്‍ക്കെതിരേ കേസെടുത്തതായി  അഞ്ചല്‍ എസ്‌ഐ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss