|    Dec 14 Thu, 2017 12:28 am
FLASH NEWS

ഹോട്ടലിലെ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് തെരുവില്‍

Published : 8th December 2017 | Posted By: kasim kzm

പഴയങ്ങാടി: താവത്ത് ബാര്‍ ഹോട്ടലിലെ പ്ലാസ്റ്റിക് മാലിന്യം പരസ്യമായി കൂട്ടിയിട്ട് കത്തിക്കുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാവുന്നു. ബാര്‍ ഹോട്ടലിന് സമീപം ജനവാസകേന്ദ്രത്തിലെ പറമ്പിലാണ് വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത്. അസഹ്യമായ ദുര്‍ഗന്ധവും പുകശല്യവും കാരണം ദുരിതത്തിലാണ് പ്രദേശവാസികള്‍. മാലിന്യസംസ്‌കരണത്തിന് ചെറുകുന്ന് പഞ്ചായത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ബാര്‍ ഹോട്ടലിന് ഇതൊന്നും ബാധകമല്ലാത്ത അവസ്ഥയാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതരും നടപടി സ്വീകരിക്കുന്നില്ല.
പ്രദേശത്തെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് മുന്‍കൈയെടുത്ത് ശേഖരിക്കുന്നുണ്ട്. എന്നാല്‍ വന്‍കിട ഹോട്ടലുകള്‍ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ ഒരുക്കമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക