|    Oct 15 Mon, 2018 8:19 pm
FLASH NEWS

ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് രണ്ട് സ്ത്രീകള്‍ക്ക് പൊള്ളലേറ്റു

Published : 8th September 2017 | Posted By: fsq

 

ആലക്കോട്: നഗരമധ്യത്തിലെ ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപടര്‍ന്നു. ഹോട്ടല്‍ ജീവനക്കാരായ രണ്ടു സ്ത്രീകള്‍ക്ക് പൊള്ളലേറ്റു. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിന് എതിര്‍വശം മെയിന്‍ റോഡിനോടു ചേര്‍ന്നുള്ള കോംപ്ലക്‌സിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജനശ്രീ വനിതാ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറാണ് ചോര്‍ന്നത്. ഈസമയം ഭക്ഷണം പാകംചെയ്തു തുടങ്ങുകയായിരുന്നു. ഗ്യാസ് ചോര്‍ന്നതോടെ സമീപമുണ്ടായിരുന്ന അടുപ്പില്‍നിന്ന് തീപടര്‍ന്നാണ് ജീവനക്കാര്‍ക്ക് പൊള്ളലേറ്റത്. രിക്കേറ്റ ജിവനക്കാരായ നെല്ലിപ്പാറയിലെ മേരി (55), ഹില്‍ടോപ്പിലെ ലീല (54) എന്നിവരെ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് സാഹസികായി സിലിണ്ടര്‍ ഓഫാക്കിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ റെജികുമാറിന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവമറിഞ്ഞ് വന്‍ജനാവലി ഹോട്ടല്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss