|    Feb 20 Mon, 2017 12:06 pm
FLASH NEWS

ഹോട്ടലിന് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഭരണകക്ഷി അംഗങ്ങള്‍ക്കിടയില്‍ ഭിന്നത

Published : 2nd November 2016 | Posted By: SMR

കായംകുളം: കുറ്റിത്തെരുവിലെ വിവാദ ഹോട്ടലിന് ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തില്‍ ഭരണകക്ഷി അംഗങ്ങള്‍ക്കിടയില്‍ ഭിന്നത. ഹോട്ടലിന് ബീയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് അനുമതി നല്‍കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നഗരസഭാ കൗണ്‍സിലില്‍ വോട്ടിനിട്ടപ്പോഴാണ് എല്‍ഡിഎഫ് അംഗങ്ങളുടെ ഭിന്നത മറനീക്കി പുറത്തുവന്നത്. പ്രമേയം അവതരിപ്പിച്ച യുഡിഎഫിന് അനുകൂലമായി എല്‍ഡിഎഫിലെ അഞ്ച് അംഗങ്ങള്‍ വോട്ട് ചെയ്തു. ബിജെപി നിഷ്പക്ഷത പാലിച്ചു. യുഡിഎഫ് ഭരണകാലത്ത് ഹോട്ടലിന് എന്‍ഒസി നല്‍കിയിരുന്നെങ്കിലും പിന്നീട് ഇത് റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ ഹോട്ടലുടമ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവും നേടി. സുള്‍ഫിക്കര്‍മയൂരി,സജിനാ ഷഹിര്‍ (എന്‍സിപി) ആറ്റക്കുഞ്ഞ് (ഐഎന്‍എല്‍), ഷാമില അനിമോന്‍ (എല്‍ഡിഎഫ്), ജലീല്‍ എസ് പെരുമ്പളത്ത് (സിപിഐ) എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. പ്രമേയം പാസായ സാഹചര്യത്തില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ രാജി വെക്കണമെന്ന് നവാസ് മുണ്ടകത്തില്‍, കരുവില്‍ നിസാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.പ്രമേയം പാസായ സാഹചര്യത്തില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ രാജിവയ്ക്കണമെന്ന്  ബിജെപി കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ കുതിരക്കച്ചവടമാണ് ഇവിടെ നടക്കുന്നത്. നിയമാനുസൃതമായി  ബാറുകള്‍ അനുവദിക്കുന്നതില്‍ ബിജെപിക്ക് എതിര്‍പ്പില്ലെന്നും ഇവര്‍ പറഞ്ഞു.ബിയര്‍ പാര്‍ലറിന് ലൈസന്‍സ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൊണ്ടുവന്ന പ്രമേയം പാസായില്ലെന്നും മിറച്ചുള്ള അവകാശവാദം രാഷ്ട്രീയ തട്ടിപ്പാണെന്നും നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ പറഞ്ഞു. സഭയില്‍ ഹാജരായ 42 ല്‍ 21 പേര്‍ എതിര്‍ത്തതോടെ പ്രമേയം പാസായില്ല. മാലിന്യ സംസ്‌കരണ പ്ലാന്റും ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയും ഒരേ സമയം നടപ്പാക്കി മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. ഡബ്ബിങ് ഗ്രൗണ്ടിലും ഗവ.ആശുപത്രിയിലും കെട്ടി കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യും. ഗവ. ആശുപത്രിയിലും മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മള്‍ട്ടി പ്ലക്‌സ് തീയേറ്റര്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ അവസാന ഘട്ടങ്ങളിലാണെന്നും അടുത്ത  കൗണ്‍സിð ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രാഫിക് വാര്‍ഡന്‍മാരെ നിയമിക്കുമെന്നും  നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക