|    Sep 24 Sun, 2017 8:54 am

ഹോട്ടലിനെതിരായ നടപടി സ്വാഗതം ചെയ്ത് ഇരു മുന്നണികളും

Published : 13th July 2017 | Posted By: fsq

 

വടകര: വടകരയിലെ പ്രമുഖ സ്ഥാപനമായ നാരായണനഗറിലെ എംആര്‍എ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടിയ നടപടിയെ ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥരെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ സ്വാഗതം ചെയ്തു. എന്നാല്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തതില്‍ എന്തിനാണ് ഹോട്ടല്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയതെന്നും പ്രതിപക്ഷത്തു നിന്ന് ചോദ്യമുയര്‍ന്നു. എന്നാല്‍ ആരോഗ്യ വകുപ്പിന്നെതിരെ പല വിമര്‍ശനങ്ങളും മുന്‍ കാലത്തുണ്ടായിരുന്നതായും കുറച്ചു കാലമായി അഭിമാനകരമായ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ടെന്നും സിപിഎം അംഗം ഇ അരവിന്ദാക്ഷന്‍ പറഞ്ഞു. പുഴുവരിച്ച ഭക്ഷ്യ സാധനങ്ങള്‍ പിടിച്ചെടുത്തിട്ടും ചെയര്‍മാന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയത് പരിഹാസ്യമാണെന്നും ഇതിന്റെ പിന്നില്‍ ദുരൂഹതയുണ്ടെന്നും കേളു പറഞ്ഞു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കടകളും സമയബന്ധിതമായി പരിശോധിച്ച് കര്‍ശന നടപടി ഉണ്ടാകണമെന്ന് കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉദാരമായ നിലപാടാണ് താന്‍ സ്വീകരിച്ചതെന്ന് ചെയര്‍മാന്‍ പറഞ്ഞു.   ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക