|    Feb 19 Mon, 2018 11:21 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹോട്ടലിനു മീതെ മഞ്ഞുമല വീണ്30ഓളം പേരെ കാണാതായി

Published : 20th January 2017 | Posted By: fsq

 

റോം: മധ്യ ഇറ്റലിയില്‍ വിനോദസഞ്ചാരികള്‍ താമസിച്ച ഹോട്ടലിന് മുകളിലേക്ക് മഞ്ഞ്മലയിടിഞ്ഞ് വീണ്  30 ഓളം പേരെ കാണാതായി. അബ്രൂസോ മേഖലയില്‍ ഗ്രാന്‍ സാസ്സോ പര്‍വതത്തോടു ചേര്‍ന്നുള്ള മഞ്ഞുമലയാണ് രാത്രിയില്‍ ഇടിഞ്ഞുവീണത്. റിഗോപിയാനോ എന്ന ഹോട്ടലിനുമുകളിലാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. വിദേശ ടൂറിസ്റ്റുകളടക്കം 30ഓളം പേരാണ് മലമുകളിലെ വിനോദ കേന്ദ്രത്തിലുണ്ടായിരുന്നത്. തുടര്‍ചലനങ്ങള്‍ക്കു പിന്നാലെ ബുധനാഴ്ച രാത്രിയാണ് അപകടം. പര്‍വത മേഖലയിലുണ്ടായ തുടര്‍ ഭൂചലനങ്ങളാണ് ഹിമപാതത്തിന് ഇടയാക്കിയത്. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ നാല് നിലയുള്ള  കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സമുദ്രനിരപ്പില്‍ നിന്നും 1200 മീറ്റര്‍ ഉയരത്തിലുള്ള ഹോട്ടലിലേക്ക് കനത്ത ഹിമപാതത്തെയും മഞ്ഞുവീഴ്ചയേയും തുടര്‍ന്ന് മണിക്കൂറുകളെടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത്. അതിനാല്‍, മഞ്ഞിനടിയില്‍പ്പെട്ടവരെ ജീവനോടെ കണ്ടെത്താനാവുമെന്ന പ്രതീക്ഷ കുറവാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. മഞ്ഞില്‍ പുതഞ്ഞുകിടന്ന ഒരാളുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തിട്ടുണ്ട്. 20 വിനോദസഞ്ചാരികളും ഏഴു ജീവനക്കാരും അടക്കം 30ഓളം പേര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക കണക്ക്.  നാല് ഭൂകമ്പങ്ങളാണ് ബുധനാഴ്ച ഇറ്റലിയിലുണ്ടായത്.  ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss