|    Jul 26 Wed, 2017 2:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹോങ്കോങ് സ്വതന്ത്രവാദികള്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്

Published : 7th September 2016 | Posted By: SMR

വിക്ടോറിയ സിറ്റി: ഹോങ്കോങ് തിരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കിയ സ്വതന്ത്രവാദികള്‍ക്കെതിരേ ചൈനയുടെ മുന്നറിയിപ്പ്. ചൈനയില്‍ നിന്നു ഹോങ്കോങിന്റെ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നാണു താക്കീതു നല്‍കിയിരിക്കുന്നത്. ചൈനീസ് ഔദ്യോഗികമാധ്യമമാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. 2014ല്‍ ചൈനയില്‍ നിന്നു സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ഹോങ്കോങില്‍ സ്വതന്ത്രവാദികള്‍ പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു തിരഞ്ഞെടുപ്പു നടക്കുന്നത്. സമിതിക്കുള്ളിലും സമിതിക്കു പുറത്തും അവര്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൈനീസ് സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മേഖലയിലെ രാഷ്ട്രീയത്തില്‍ ചൈനയുടെ ഇടപെടല്‍ ഹോങ്കോങ് ജനതയെ അസ്വസ്ഥരാക്കുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ട് ഫലം പൂര്‍ണമായും പുറത്തുവന്നതോടെ 70 അംഗ സമിതിയില്‍ 30 സീറ്റുകളാണ് സ്വതന്ത്രവാദികള്‍ സ്വന്തമാക്കിയത്. രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണിതെന്നാണു സ്വതന്ത്രവാദികള്‍ പറയുന്നത്. 2014ലെ ‘അംബ്രല്ല’ പ്രതിഷേധത്തിനു നേതൃത്വംനല്‍കിയ 23കാരനായ നാതന്‍ ലോ, ജോഷുവ വൂങ് തുടങ്ങി ഏതാനും യുവാക്കളും വിജയിച്ചവരില്‍ ഉള്‍പ്പെടും.
സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പരസ്യമായി ചൈനയില്‍ നിന്നുള്ള വിമോചനം ആവശ്യപ്പെട്ടതായി ചൈന ചൂണ്ടിക്കാട്ടി. ഹോങ്കോങ് ചൈനയുടെ പ്രത്യേക ഭരണമേഖലയാണ്. ഒരു രാജ്യവും രണ്ടു രീതികളും എന്ന തത്വത്തിലൂന്നിയാണു പ്രവര്‍ത്തനമെന്നും അതിനാല്‍ ഹോങ്കോങിന് സ്വാതന്ത്ര്യം അനുവദിക്കില്ലെന്നും ചൈന പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക