|    Mar 24 Fri, 2017 1:48 pm
FLASH NEWS

ഹോങ്കോങ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര വാദികള്‍ക്ക് ജയം

Published : 6th September 2016 | Posted By: SMR

വിക്ടോറിയ സിറ്റി: ഹോങ്കോങ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പുതുതലമുറയില്‍ പെട്ട ജനാധിപത്യ അനുകൂലപാര്‍ട്ടിക്ക് ജയം. ഹോങ്കോങില്‍ ചൈനയുടെ നിയന്ത്രണത്തില്‍ മാറ്റം വരുത്തണമെന്നും കൂടുതല്‍ സ്വയംഭരണാധികാരം വേണമെന്നും ആവശ്യപ്പെടുന്നവരാണിവര്‍. 58 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
2014ല്‍ സ്വതന്ത്രവാദികളുടെ പ്രക്ഷോഭത്തിനിടെ ‘അംബ്രല്ല’ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ നതാന്‍ ലോ ക്വാന്‍ ചുങും (23) തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. ഡെമോസിസ്‌റ്റോ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മല്‍സരിച്ചത്. ചൈനയുടെ ഭാഗമായി ഹോങ്കോങ് തുടരണമോ എന്ന കാര്യത്തില്‍ ഹോങ്കോങില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യവും പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നുണ്ട്. 70ല്‍ 27 സീറ്റുകളാണ് ജനാധിപത്യ അനുകൂലികള്‍ സ്വന്തമാക്കിയത്. അതേസമയം, 70 അംഗ സമിതിയില്‍ 40 സീറ്റുകളിലേക്ക് വോട്ടു ചെയ്യാന്‍ മാത്രമേ രാജ്യത്തെ എല്ലാ വിഭാഗക്കാര്‍ക്കും അവകാശമുള്ളൂ. ജനസംഖ്യയുടെ ആറു ശതമാനമാണ് (വ്യവസായികളും പ്രഫഷനലുകളും) 30 സീറ്റുകളിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്.
സമിതിയില്‍ ചൈനയെ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ തന്നെ ആധിപത്യം തുടരുമെന്നര്‍ഥം. ഹോങ്കോങ് സര്‍ക്കാരിന്റെ തലവനെ ചൈനയാണു നിര്‍ദേശിക്കാറ്. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിച്ചെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നെന്നാണ് തെളിയുന്നതെന്നും ലോ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലത്തോട് ചൈനീസ് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. 2014ല്‍ ആരംഭിച്ച ജനാധിപത്യ അനുകൂലികളുടെ പ്രക്ഷോഭത്തിനു പിന്നാലെ ആദ്യമായാണ് ഹോങ്കോങില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്.
മേഖലയില്‍ പ്രതിസന്ധിക്കു കാരണക്കാരനായ സര്‍ക്കാര്‍ തലവന്‍ സിവൈ ലിയൂങ് രാജിവയ്ക്കണമെന്നും നേതാവിനെ നേരിട്ടു തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. ഭാഗികമായി മാത്രമേ ഹോങ്കോങില്‍ ജനാധിപത്യം നിലവിലുള്ളൂ. ഹോങ്കോങിലെ രാഷ്ട്രീയ വിഷയങ്ങളില്‍ ചൈന ഇടപെടുന്നതും പ്രക്ഷോഭത്തിലേക്ക് നയിച്ചു.

(Visited 65 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക