|    Dec 16 Sat, 2017 12:55 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹോങ്കോങ് ജനാധിപത്യ പ്രവര്‍ത്തകനെ തായ്‌ലന്‍ഡ് നാടുകടത്തി

Published : 6th October 2016 | Posted By: SMR

വിക്ടോറിയ സിറ്റി: ഹോങ്കോങിലെ പ്രമുഖ വിദ്യാര്‍ഥി നേതാവും ജനാധിപത്യവാദിയുമായ ജോഷ്വാ വോങിനെ തായ്‌ലന്‍ഡില്‍ നിന്നു നാടുകടത്തി. ഹോങ്കോങിലെ ചൈനീസ് നിയന്ത്രണത്തിനെതിരേ അംബര്‍ലാ പ്രക്ഷോഭം നയിച്ചതില്‍ പ്രധാനിയായിരുന്നു ജോഷ്വാ. നിലവില്‍ ബാങ്കോക്കിലെ രണ്ടു സര്‍വകലാശാലകളെ അഭിസംബോധന ചെയ്യാനായി പോയ 19കാരനായ ജോഷ്വായെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. തായ്‌ലന്‍ഡില്‍ വിദ്യാര്‍ഥിപ്രക്ഷോഭം സൈന്യം അടിച്ചമര്‍ത്തിയതിന്റെ 40ാം വാര്‍ഷികത്തോട് അനുബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കാനാണ് ജോഷ്വാ പോയത്. വിലക്കിനു പിന്നില്‍ ചൈനയാണെന്നാണ് ജോഷ്വാ അനുയായികളുടെ പക്ഷം. അതേസമയം, ജോഷ്വായെ ചൈന കരിമ്പട്ടികയില്‍ പെടുത്തിയെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ബെയ്ജിങ് അധികൃതര്‍ അറിയിച്ചു. ഏഷ്യയിലെത്തന്നെ മികച്ച വാണിജ്യനഗരങ്ങളിലൊന്നായ ഹോങ്കോങില്‍ ഭരണം ചൈനയുടെ നിയന്ത്രണത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക