|    Feb 25 Sat, 2017 1:03 pm
FLASH NEWS

ഹോങ്കോങ് ഓപണ്‍: ഫൈനലില്‍ സിന്ധുവിന് തോല്‍വി

Published : 28th November 2016 | Posted By: SMR

വിക്ടോറിയ സിറ്റി: ഹോങ്കോങ് ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി. ഇന്നലെ നടന്ന മല്‍സരത്തില്‍ ചൈനീസ് താരം തായ് സു ഇങ്ങിനോടാണ് തോല്‍വി ഏറ്റുവാങ്ങിയത്.
പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ എന്‍ജി കാ ലോങ് ആന്‍ഗസിനോടും പരാജയപ്പെട്ടു. ലോക മൂന്നാം നമ്പറുകാരനായ യാന്‍ ഒ യൊര്‍ഗേസനെ അട്ടിമറിച്ച് ഫൈമല്‍ബര്‍ത്ത് നേടിയ സമീറിന് ഫൈനലില്‍ മികവാവര്‍ത്തിക്കാനായില്ല. 50 മിനിറ്റ് നീണ്ടുനിന്ന മല്‍സരത്തില്‍ ആദ്യ സെറ്റ് ആന്‍ഗസ് നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ സമീര്‍ തിരിച്ചുവന്നു. എന്നാല്‍ മൂന്നാം സെറ്റില്‍ സ്വന്തം ഗ്രൗണ്ടിന്റെ ആധിപത്യം മുതലെടുത്തുള്ള പ്രകടനത്തോടെ ആന്‍ഗസ് കിരീടം നേടുകയായിരുന്നു. സ്‌കോര്‍ 21-14, 10-21, 21-11.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക