|    Oct 20 Fri, 2017 6:25 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഹോക്കി സന്നാഹം: ഇന്ത്യക്ക് ജയം

Published : 3rd August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സിനു മുന്നോടിയായി നടന്ന സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ജയം. ഇന്നലെ നടന്ന സന്നാഹ മല്‍സരത്തില്‍ ശക്തരായ സ്‌പെയിനിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.
ഒളിംപിക്‌സീനു മുന്നോടിയായി സ്‌പെയിനിനെതിരേ ഇന്ത്യയുടെ മൂന്നാമത്തെ സന്നാഹ മല്‍സരം കൂടിയായിരുന്നു ഇത്. നേരത്തെ ആദ്യ രണ്ടു മല്‍സരങ്ങളിലും സ്‌പെയിനിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒളിംപിക്‌സ് ആരംഭിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കേ വിജയവഴിയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത് ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം പകരും. ആകാശ്ദീപ് സിങ്, രുപീന്ദര്‍ പാല്‍ സിങ് എന്നിവരുടെ ഗോളുകളാണ് സ്‌പെയിനിനെതിരേ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. മല്‍സരത്തില്‍ ഇന്ത്യ മികച്ച പ്രകനം കാഴ്ചവയ്ക്കുകയും ചെയ്തു.
മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ കീഴിലാണ് ഇത്തവണ റിയോയില്‍ ഇന്ത്യ പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. 1980നു ശേഷം ഒളിംപിക്‌സില്‍ ഇതുവരെ മെഡല്‍ നേടാന്‍ കഴിയാത്തതിന്റെ ചീത്തപേര് മാറ്റുകയാണ് ഇന്ത്യന്‍ പുരുഷ ടീമിന്റെ ലക്ഷ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക