|    Nov 19 Mon, 2018 1:41 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഹോക്കി ലോകകപ്പ്; സുനിലും രൂപീന്ദറുമില്ല

Published : 10th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഈ മാസം ഭുവനേശ്വറില്‍ തുടങ്ങുന്ന ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ടീമിനെ നയിച്ച മലയാളി താരം ശ്രീജേഷില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം മന്‍പ്രീത് സിങ് ഏറ്റെടുക്കും. 34 അംഗ സാധ്യതാ ടീമില്‍നിന്ന് കഴിഞ്ഞ ദിവസമാണ് ഹോക്കി ഇന്ത്യ 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ചിംഗ്ലെന്‍സന സിങ്ങാണ് വൈസ് ക്യാപ്റ്റന്‍. മുന്‍നിര താരങ്ങളായ എസ്‌വി സുനില്‍, രൂപീന്ദര്‍ സിങ്, രമണ്‍ദീപ് സിങ് എന്നിവരെ ഇത്തവണ രംഗത്തിറക്കില്ല. ഗോള്‍ കീപ്പറായി ശ്രീജേഷ് തുടരും.
പരിക്കിനെത്തുടര്‍ന്നാണ് രമണ്‍ദീപിനെയും സുനിലിനെയും മാറ്റിയത്. പരിചയസമ്പന്നരായ ഇരുവരുടെയും അസാന്നിദ്ധ്യം ഇന്ത്യയുടെ മുന്നേറ്റത്തെ ബാധിക്കും .ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കുമുമ്പ് കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് സുനില്‍ പൂര്‍ണമായും മുക്തനായിട്ടില്ല. ഫോമില്ലായ്മയാണ് രൂപീന്ദര്‍പാല്‍ സിങ്ങിന്റെ മാറ്റാന്‍ കാരണം.
ഈ മാസം 28 മുതല്‍ ഡിസംബര്‍ 16 വരെ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ആദ്യ ദിനം ദക്ഷിണാഫ്രക്കക്കൊപ്പമാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് ഇന്ത്യ.
ഏറ്റവും മികച്ച 34 താരങ്ങളില്‍നിന്ന് 18 പേരെ തിരഞ്ഞെടുക്കാന്‍ ഏറെ ബുദ്ധിമുട്ടിയതായി കോച്ച് ഹരേന്ദ്ര സിങ് പറഞ്ഞു.. ലഭ്യമായ ഏറ്റവും മികച്ച താരങ്ങളെയാണ് അന്തിമ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ടീം: ഗോള്‍കീപ്പര്‍മാര്‍: പിആര്‍ ശ്രീജേഷ്. കൃഷന്‍ ബഹാദൂര്‍ പഥക്. പ്രതിരോധ നിര: ഹര്‍മന്‍പ്രീത് സിങ്, ബീരേന്ദ്ര ലക്ര, വരുണ്‍ കുമാര്‍, കൊതജിത് സിങ്, സുരേന്ദര്‍ കുമാര്‍, അമിത് രോഹിതാസ്. മധ്യനിര: മന്‍പ്രീത് സിങ് (ക്യാപ്റ്റന്‍), ചിംഗ്ലന്‍സന സിങ് (വൈസ് ക്യാപ്റ്റന്‍), നീലകണ്ഠ ശര്‍മ, ഹാര്‍ദിക് സിങ്, സുമിത്. മുന്‍നിര: അകാശ്ദീപ് സിങ്, മന്‍ദീപ് സിങ്, മന്‍ദീപ് സിങ്, ദില്‍പ്രീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ്, സിമ്രന്‍ജീത്ത് സിങ്. നീലകണ്ഠ ശര്‍മയും ഹാര്‍ദിക് സിങ്ങും പുതുമുഖങ്ങളാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss